അഗ്​നിശമന സേനയിൽ നിന്ന്​ സിവിൽ സർവീസിലേക്ക്​; ആശിഷിന്​ സ്വപ്​ന സാഫല്യം

പാചകതൊഴിലാളി ആയിരുന്ന കാലത്ത് കണ്ട സ്വപ്നങ്ങള്‍ യാഥാർഥ്യമായതി​െൻറ സന്തോഷത്തിലാണ് ആശിഷ്​ ദാസ് എന്ന അഗ്​നിശമന സേന ഉദ്യോഗസ്ഥന്‍. ഐ.എ.എസ് എന്ന ആഗ്രഹം രണ്ടാമൂഴത്തിലൂടെ ആശിഷ് സ്വന്തമാക്കുമ്പോള്‍ കടന്നുവന്ന വഴികളില്‍ താന്‍ ചെയ്ത തൊഴിലുകളില്‍ ഇപ്പോഴും ഇൗ ചെറുപ്പക്കാരന്‍ അഭിമാനം കൊള്ളുന്നുണ്ട്.

മുഖത്തല സെൻറ്​ ജൂഡ് നഗർ ആശിഷ് ഭവനിൽ യേശുദാസി​െൻറയും റോസമ്മയും മകനാണ് ആശിഷ് ദാസ്. സിവിൽ സർവീസ് പരീക്ഷയിൽ 291ാം റാങ്ക് വാങ്ങിയാണ് ആശിഷ് ത​െൻറ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത്.

മൈസൂറിലെ ഹോട്ടൽ മാനേജ്മെൻറ്​ പഠനം പൂർത്തീകരിച്ചാണ് പാചകം തൊഴിലിലേക്ക് കടന്നത്. ആശിഷ് ഭക്ഷണശാലയില്‍ വെയ്റ്ററായും ജോലി ചെയ്തിരുന്നു. ഈ തൊഴില്‍ നിന്ന്​ ലഭിച്ച വരുമാനം കൊണ്ടാണ് ബിരുദ പഠനം പൂര്‍ത്തികരിച്ചത്. തുടര്‍ന്ന് സ്വകാര്യ മേഖലകളിലും ധനകാര്യസ്ഥാപനങ്ങളിലും ജോലി ചെയ്തു. ഇടക്ക്​ കിട്ടുന്ന സമയത്തും രാത്രികളിലും കുട്ടുകാരോടൊത്തുള്ള പഠനത്തിലും സിവിൽ സർവീസ് ലക്ഷ്യമായിരുന്നു.

നിലവില്‍ പത്തനാപുരം അഗ്നിരക്ഷ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറാണ്‌. എട്ട് വര്‍ഷമായി കേരള ഫയര്‍ ഫോഴ്സിനൊപ്പമുണ്ട്. ഇതിനിടയിലാണ് സിവില്‍ സര്‍വീസെന്ന ആഗ്രഹത്തോടെ മുന്നൊരുക്കം നടത്തിയത്. ഐ.എ.എസാണ് ആശിഷി​െൻറ ലക്ഷ്യം. മുഖത്തല സെൻറ്​ ജൂഡ് സ്കൂളിലെ ആയയായി വിരമിച്ച റോസമ്മയാണ് മാതാവ്. പിതാവ് യേശുദാസ് കുണ്ടറ മല്‍സ്യ മാർക്കറ്റിലെ ജീവനക്കാരനാണ്.

2012 മുതൽ ഫയർ സർവീസിൽ ഫയർമാനായി ജോലി ചെയ്യുകയാണ്. ഭാര്യ സൂര്യ വിദേശത്ത് നഴ്സാണ്​. അമേയ ഏക മകളാണ്. പത്താം ക്ലാസ് വരെ മുഖത്തല സെൻറ്​ ജൂഡ് ഹൈസ്കൂളിലും ഹയര്‍സെക്കൻഡറി വിദ്യാഭ്യാസം കാഞ്ഞിരക്കോട് സെൻറ്​ ആൻറണീസ് സ്​കൂളിലുമായിരുന്നു പഠനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.