മക്കരപറമ്പ്: തുർക്കി സർക്കാറിെൻറ ഇരട്ട സ്കോളർഷിപ് തുകയായ 65 ലക്ഷം രൂപ നേടി വടക്കാങ്ങരയിലെ ഹവ്വാ യാസിർ. വടക്കാങ്ങര കരുവാട്ടിൽ യാസിറിെൻറയും ആൽപറമ്പിൽ ഷാക്കിറയുടെയും മകളായ ഹവ്വ, ഖത്തർ ആസ്ഥാനമായ ഇസ്ലാമിക് െഡവലപ്മെൻറ് ബാങ്കും തുർക്കി സർക്കാറും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര സ്കോളർഷിപ്പിനാണർഹയായത്.
178 രാജ്യങ്ങളിൽനിന്ന് മികവുതെളിയിച്ച കുട്ടികളെയാണ് സ്കോളർഷിപ്പിന് ക്ഷണിക്കുന്നത്. ഇന്ത്യയിൽനിന്ന് ഹവ്വക്ക് മാത്രമാണ് ഡിഗ്രി തലത്തിൽ യോഗ്യത നേടാനായത്. കശ്മീരിൽനിന്ന് മറ്റൊരു വിദ്യാർഥിക്ക് പി.ജി പഠനത്തിനും യോഗ്യത ലഭിച്ചു. തുർക്കിയിലെ കോച്ച് യൂനിവേഴ്സിറ്റിയുടെ സ്കോളർഷിപ്പിന് നേരത്തേതന്നെ ഹവ്വ യോഗ്യത നേടിയിരുന്നു.
മലപ്പുറം എം.എസ്.പി സ്കൂളിലും പ്ലസ് ടുവിന് വെള്ളില പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു പഠനം. മഞ്ചേരിയിൽ എൻട്രൻസ് കോച്ചിങ് പഠനത്തിനിടെയാണ് തുർക്കിയിലെ ഇസ്തംപൂൾ യൂനിവേഴ്സിറ്റിയിൽ മൂന്നാം വർഷ പഠനം നടത്തുന്ന സഹോദരൻ ഹനാൻ യാസിറിെൻറ വഴിയെ പഠനം നടത്താൻ ഈ സ്കോളർഷിപ്പുകൾക്ക് അപേക്ഷ നൽകിയത്. സിവിൽ സർവിസ് നേടി വിദേശ പഠനം വഴി വിദേശരാജ്യ നയതന്ത്ര പ്രതിനിധിയാകണമെന്നതാണ് ലക്ഷ്യം.
ഗായിക ഹന്ന യാസിറാണ് സഹോദരി. മറ്റൊരു സഹോദരൻ ഹംദാൻ വടക്കാങ്ങര ടാലൻറ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.