21ാം വയസിൽ സിവിൽ സർവീസ്; ആദ്യശ്രമത്തിൽ361ാം റാങ്കിന്റെ തിളക്കവുമായി അൻസാർ ശൈഖ്

ഏറ്റവും വിഷമമേറിയ പരീക്ഷകളിലൊന്നാണ് യു.പി.എസ്.സി. ആദ്യ ശ്രമത്തിൽ തന്നെ പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്നവർ വിരളമാണ്. 21ാം വയസിൽ ആദ്യമായി യു.പി.എസ്.സി പരീക്ഷയെഴുതിയ അൻസാർ ശൈഖിന് പറയാനുള്ള അത്തരമൊരു വിജയ കഥയാണ്. ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളുകളിലൊരാൾ കൂടിയാണ് അൻസാർ ശൈഖ് ആണ്.

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഉടൻ നടക്കാനിരിക്കുകയാണെന്നതിനാൽ ഉന്നത വിജയം നേടിയവരുടെ പഠനരീതികൾ ഉദ്യോഗാർഥികൾക്ക് പ്രചോദനമാകും. എപ്പോൾ സിവിൽ സർവീസ് നേടി എന്നതല്ല,എങ്ങനെ നേട്ടമുണ്ടാക്കി എന്നതിലാണ് കാര്യം.

2015ലാണ് അൻസാർ ആദ്യമായി സിവിൽ സർവീസ് പരീക്ഷയെഴുതിയത്. മഹാരാഷ്ട്രയിലെ ജൽനയിൽ നിന്നുള്ള ഓട്ടോ ഡ്രൈവറുടെ മകനായ അൻസാർപഠിക്കാൻ സമർഥനായിരുന്നു. എന്നാൽ സാമ്പത്തികമായി സഹായിക്കാൻ പഠനം ഉപേക്ഷിക്കാനാണ് കുടുംബം പലപ്പോഴും അൻസാറിനോട് ആവശ്യ​പ്പെട്ടത്. എന്നാൽ അൻസാറിന്റെ അധ്യാപകർ പൂർണ പിന്തുണ നൽകി.

12ാം ക്ലാസ് പരീക്ഷയിൽ 91ശതമാനം മാർക്ക് നേടിയാണ് ഈ മിടുക്കൻ വിജയിച്ചത്. രാഷ്ട്ര മീമാംസയിലായിരുന്നു ബിരുദ പഠനം. 73ശതമാനം മാർക്കോടെയാണ് ബിരുദം നേടിയത്. പഠനകാലത്ത് ചെയ്യാത്ത ജോലികളില്ല. എപ്പോഴോ ഒരിക്കൽ സിവിൽ സർവീസ് എന്ന മോഹം തലക്കു പിടിച്ചു. മൂന്നു വർഷമാണ് സിവിൽ സർവീസിന് തയാറെടുത്തത്. ഒരു ദിവസം 12 മണിക്കൂർ പഠനത്തിനായി മാറ്റിവെക്കുമായിരുന്നു. പരിശീലനത്തിനായി ചേർന്ന കോച്ചിങ് സെന്റർ ഫീസിളവ് നൽകി. കഠിനമായ കാലമായിട്ടും നന്നായി പരിശീലിച്ചു. 2015ൽ പരീക്ഷയെഴുതിയപ്പോൾ 361ാം റാങ്ക് ലഭിച്ചു. അന്ന് 21 വയസ് ആയിരുന്നു പ്രായം. അതോടെ, ഈ പ്രായത്തിൽ സിവിൽ സർവീസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിലൊരാളായി അൻസാറും മാറി.

Tags:    
News Summary - IAS topper Ansar Shaikh, cracked UPSC with AIR 361 in first attempt at the age of 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.