ദിവസവും 10-15 മണിക്കൂറുകൾ മടുക്കാതെ പഠിച്ച് നീൽകൃഷ്ണ ജെ.ഇ.ഇ മെയിൻ ടോപ്പറായി

2024ലെ ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് മഹാരാഷ്ട്രയിൽ നിന്നുള്ള നീൽകൃഷ്ണ ഗജരിയാണ്. മഹാരാഷ്ട്രയിലെ വാഷിം ഗ്രാമത്തിൽ ജനിച്ചുവളർന്ന നീൽകൃഷ്ണയുടെ ജെ.ഇ.ഇ കോച്ചിങ് നാഗ്പൂരങ്‍ലായിരുന്നു. 10 ാം ക്ലാസ് പരീക്ഷയിൽ 97 ശതമാനം മാർക്കാണ് നീൽകൃഷ്ണക്ക് ലഭിച്ചത്. 10ാം ക്ലാസിനു ശേഷമാണ് ഈ മിടുക്കൻ പഠനം കുറച്ചുകൂടി ഗൗരവത്തോടെ കണ്ടത്.

പത്താംക്ലാസിനെ അപേക്ഷിച്ച് പ്ലസ്‍വണ്ണിന് കുറച്ചു കൂടി വിശാലമായി പഠിക്കാനുണ്ടാകും. അതിന്റെ പ്രയാസും നീൽകൃഷ്ണക്കും അനുഭവപ്പെട്ടു. എന്നാൽ കീഴടങ്ങാൻ തയാറായില്ല. പ്രയാസമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം കൊടുത്ത് പഠിക്കാൻ തുടങ്ങി. പഠനം നന്നായി മുന്നോട്ട് കൊണ്ടുപോകാൻ തന്നെ തീരുമാനിച്ചു. അതുതന്നെയാണ് നീലിന് മറ്റു കുട്ടികളോടും പറയാനുള്ളത്. വിഷമമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം നൽകുക. ചിട്ടയായി പഠിക്കുക. വിജയം ഉറപ്പ്.

ബോംബെ ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസിനു പഠിക്കുകയാണ് നീലിന്റെ സ്വപ്നം. ​​''ആദ്യം നിങ്ങളുടെ ലക്ഷ്യം എന്താണെന്ന് തിരിച്ചറിയുക. പിന്നീട് അതിലേക്കുള്ള തയാറെടുപ്പ് തുടങ്ങുക. ഒരിക്കലും നിരാശപ്പെടാതിരിക്കുക. നല്ല താൽപര്യത്തോടെ പഠന വിഷയങ്ങൾ പഠിക്കുക. എന്നാൽ പഠനം ഒരു മോശം കാര്യമായി തോന്നുകയോ ഇല്ല. പരിശീലനം സ്ഥിരമായി തുടരുക.​''-ഇതാണ് ജെ.ഇ.ഇ പോലുള്ള മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവരോട് നീലിന് പറയാനുള്ളത്.

കർഷകനാണ് നീലിന്റെ അച്ഛൻ. 12ാം ക്ലാസിനു ശേഷം സാമ്പത്തിക പ്രതിസന്ധി മൂലം പഠനം നിർത്തേണ്ടി വന്നിട്ടുണ്ട് നീലിന്. എന്നാൽ ആ മിടുക്കന്റെ കഠിനാധ്വാനത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ പ്രതിസന്ധികൾക്ക് മുട്ടുമടക്കേണ്ടി വന്നു. അങ്ങനെ ഇന്ത്യയിലെ ഏറ്റവും വിഷമം പിടിച്ച പരീക്ഷകളിലൊന്നിൽ ഒന്നാമനായി അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ് നീൽ. വിജയത്തിന് പിന്നിൽ കുറുക്കു വഴികളില്ല. കൃത്യമായ ഷെഡ്യൂൾ പിന്തുടർന്നാണ് നീൽ പഠിച്ചത്. വിഷയം മനസിലാകുന്നത് വരെ പഠിക്കണം. സംശയനിവാരണം വരുത്തുന്നത് പ്രധാനമാണ്. അതിനാൽ സംശയമുണ്ടായാൽ അത് ചോദിക്കാൻ നാണിക്കേണ്ടതില്ല.

നിരന്തരം പരിശീലനം നടത്തുക. ഒരു ദിവസം 10 മുതൽ 15 മണിക്കൂർ വരെ താൻ പഠിക്കുമായിരുന്നുവെന്ന് നീൽ പറയുന്നു. ഫിസിക്സിനും കെമിസ്ട്രിക്കും നോട്ട്സ് തയാറാക്കിയിരുന്നത് ഗുണം ചെയ്തു. മാത്തമാറ്റിക്സിലെ പ്രോബ്ലങ്ങൾ ചെയ്തു പഠിച്ചു.

അമ്പെയ്ത്തിൽ സംസ്ഥാനതല,ദേശീയതല മത്സരങ്ങളിൽ പ​ങ്കെടുത്തിട്ടുണ്ട് നീൽകൃഷ്ണ. ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ അമ്പെയ്ത്ത് വലിയ ഗുണം ചെയ്തിട്ടുണ്ട്. പഠനം മടുക്കുമ്പോൾ രസകരമായ സിനിമ കണ്ടാണ് നീൽ റിലാക്സ് ചെയ്തിരുന്നത്. പരീക്ഷക്ക് ശേഷവും സിനിമ കണ്ടു. ഇപ്പോൾ, ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷക്കുള്ള ഒരുക്കത്തിലാണ് ഈ മിടുമിടുക്കൻ.

Tags:    
News Summary - JEE Main 2024 Topper Nilkrishna Gajare's Preparation Strategy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.