ഹാ​ഫി​സ്​ റ​ഹ്​​മാ​ന്​ ഉ​മ്മ ഷാ​ഹി​ന മ​ധു​രം ന​ൽ​കു​ന്നു. പി​താ​വ്​ ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ സ​മീ​പം

ജെ.​ഇ.​ഇ മെ​യി​നി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാ​മ​ൻ; ഹാഫിസിന്‍റേത്​ കണക്കുതെറ്റാത്ത വിജയം

സ്വന്തം ലേഖകൻ

കോ​ട്ട​യം: ക​ണ​ക്കി​നെ ക​ണ​ക്ക​റ്റ് സ്നേ​ഹി​ക്കു​ന്ന ഹാ​ഫി​സ്​ റ​ഹ്​​മാ​നി​ലൂ​ടെ അ​ഭി​മാ​ന​നേ​ട്ട​മെ​ന്ന​ വീ​ട്ടു​കാ​രു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​യി​ല്ല. ദേ​ശീ​യ എ​ൻജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​യ ജെ.​ഇ.​ഇ മെ​യി​നി​ലാ​ണ്​ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ന്നി​യാം​കു​റി​ശ്ശി എ​ലി​ക്കോ​ട്ടി​ൽ ഹാ​ഫി​സ്​ റ​ഹ്​​മാ​ൻ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്​ പ​രീ​ക്ഷ​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണി​പ്പോ​ൾ. ഇ​തി​ലും ഉ​ന്ന​ത​വി​ജ​യം നേ​ടി ഐ.​ഐ.​ടി പ്ര​വേ​ശ​ന​മാ​ണ്​ ല​ക്ഷ്യം. ഖ​ത്ത​റി​ൽ ഡോ​ക്ട​റാ​യ അ​ബ്​​ദു​റ​ഹ്​​മാ​ന്‍റെ​യും ഷാ​ഹി​ന​യു​ടെ​യും അ​ഞ്ച്​ മ​ക്ക​ളി​ൽ നാ​ലാ​മ​നാ​ണ്. ആ​ദ്യ​ശ്ര​മ​ത്തി​ലാ​ണ്​​ സം​സ്ഥാ​ന​ത്ത്​ മു​ന്നി​ലെ​ത്തി​യ​ത്​; അ​ഖി​ലേ​ന്ത്യ​ത​ല​ത്തി​ൽ 197ാം റാ​ങ്ക്. ഖ​ത്ത​റി​ൽ​നി​ന്ന്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​വ​ധി​ക്ക്​ പാ​ലാ​യി​ലെ വീ​ട്ടി​ലെ​ത്തി​യ​തി​ന്‍റെ തൊ​ട്ടു​പി​ന്നാ​ലെ വി​ജ​യ​വാ​ർ​ത്ത​യ​റി​ഞ്ഞ​ത്​ കു​ടും​ബ​ത്തി​ന്​ ഇ​ര​ട്ടി സ​ന്തോ​ഷ​മാ​യി. സി.​ബി.​എ​സ്.​ഇ പ​ത്താം​ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ടോ​പ്പ​റാ​യി​രു​ന്നു ഹാ​ഫി​സ്. പാ​ലാ ചാ​വ​റ പ​ബ്ലി​ക്​ സ്കൂ​ളി​ലെ പ്ല​സ് ​ടു ​പ​ഠ​ന​ത്തി​നൊ​പ്പം ബ്രി​ല്യ​ന്‍റ്​​ സ്റ്റ​ഡി സെ​ന്‍റ​റി​ലാ​യി​രു​ന്നു​ പ​രി​ശീ​ല​നം.

ആ​ദ്യ​ശ്ര​മ​ത്തി​ൽ​ത​ന്നെ സം​സ്ഥാ​ന​ത്ത്​ ഒ​ന്നാ​മ​താ​യ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്​ പ​രീ​ക്ഷ​ക്കു​ശേ​ഷ​മാ​കും എ​വി​ടെ പ്ര​വേ​ശ​നം നേ​ട​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്നും പ്ല​സ്​ ടു ​പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന ഹാ​ഫി​സ്​ റ​ഹ്​​മാ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പെ​രി​ന്ത​ൽ​മ​ണ്ണ എ​ലി​ക്കോ​ട്ടി​ൽ വീ​ടി​ന്​ എ​ൻ​ട്ര​ൻ​സ്​ വി​ജ​യം പു​തു​മ​യ​ല്ല.

ഹാ​ഫി​സി​ന്‍റെ മൂ​ത്ത സ​ഹോ​ദ​രി ആ​ഖി​ഫ റ​ഹ്​​മാ​ൻ കോ​ഴി​ക്കോ​ട്​ എ​ൻ.​ഐ.​ടി​യി​ലാ​ണ്​ പ​ഠി​ച്ച​ത്. ഇ​പ്പോ​ൾ കു​ടും​ബ​സ​മേ​തം ദോ​ഹ​യി​ലാ​ണ്. ര​ണ്ടാ​മ​ത്തെ സ​ഹോ​ദ​രി അ​സ്​​ല​മ റ​ഹ്​​മാ​ൻ മ​ദ്രാ​സ്​ ഐ.​ഐ.​ടി​യി​ലെ പ​ഠ​ന​ശേ​ഷം യു.​എ​സി​ൽ ജോ​ലി​ചെ​യ്യു​ന്നു. മ​റ്റൊ​രു സ​ഹോ​ദ​രി ഹം​ദ ജി​പ്​​മെ​റി​ൽ മൂ​ന്നാം​വ​ർ​ഷ എം.​ബി.​ബി.​എ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്. ഇ​ള​യ സ​ഹോ​ദ​ര​ൻ സാ​ഹി​ൽ റ​ഹ്​​മാ​ൻ ചാ​വ​റ പ​ബ്ലി​ക്​ സ്കൂ​ൾ ആ​റാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്.

നേ​ര​ത്തേ കു​ടും​ബം ഖ​ത്ത​റി​ലാ​യി​രു​ന്നു. ​ മ​ക​ന്‍റെ പ​ഠ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ താ​ൽ​ക്കാ​ലി​ക​മാ​യി പാ​ലാ ചെ​ത്തി​മ​റ്റ​ത്തെ​ വാ​ട​ക​ഫ്ലാ​റ്റി​ലേ​ക്ക്​​​ താ​മ​സം മാ​റ്റി​യ​ത്. ര​ണ്ടു​വ​ർ​ഷ​മാ​യി ഇ​വി​ടെ​യാ​ണ്​ താ​മ​സം. ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ഖ​ത്ത​റി​ൽ​ത​ന്നെ​യാ​ണ്.

Tags:    
News Summary - JEE Main State Topper Hafiz Rahman Elikkottil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.