എൻജിനീയറല്ല, ഐ.ഐ.ടിയിലോ ഐ​.ഐ.എമ്മിലോ പഠിച്ചിട്ടുമില്ല; മലീസ ഫെർണാണ്ടസിന്റെ മാസ ശമ്പളം 10.5 ലക്ഷം രൂപ

2023ലാണ് ഹൈദരാബാദ് സ്വദേശിയായ മലീസ ഫെർണാണ്ടസ് ബി.ബി.എ പൂർത്തിയാക്കിയത്. ഹൈദരാബാദിലെ എൻ.എം.ഐ.എസം.എസിലായിരുന്നു പഠനം. ഇപ്പോൾ ഈ20കാരിയുടെ മാസ ശമ്പളമാണ് എങ്ങും ചർച്ചവിഷയമായിരിക്കുന്നത്.

പഠനം കഴിഞ്ഞയുടൻ ആക്സിസ് ബാങ്ക് ആണ് മലീസക്ക് ജോലി നൽകിയത്. കാമ്പസ് ഇന്റർവ്യൂയിലൂടെയായിരുന്നു സെലക്ഷൻ. 10.5 ലക്ഷം രൂപ മാസശമ്പള പാക്കേജിലായിരുന്നു നിയമനം. ഇപ്പോൾ ആക്സിസ് ബാങ്കിന്റെ ഡെപ്യൂട്ടി മാനേജർ ആണ് മലീസ. ബാങ്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അങ്ങനെയാണ് മലീസയുടെ ശമ്പളം പരസ്യമായത്.

വിവരം പുറത്തു വന്നതോടെ മലീസയ്ക്ക് അഭിനന്ദന പ്രവാഹമാണ്. എൻ.എം.ഐ.എം.എസ് ഹൈദരാബാദ് ഡയറക്ടർ ഡോ. സിദ്ധാർഥ് ഘോഷടക്കമുള്ളവർ ഇതിനകം അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹൈദരാബാദ് എൻ.എം.ഐ.എം എസിന് അഭിമാനകരമായ നേട്ടമാണെന്നും മറ്റ് കുട്ടികൾക്ക് മാതൃകയാണ് മലീസയെന്നുമാണ് ഡയറക്ടർ ഡോ. സിദ്ധാർഥ ഘോഷ് പറഞ്ഞത്. രാഷ്ട്രീയ രംഗത്തെയടക്കം നിരവധി പ്രമുഖരും മിടുക്കിക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Meet Malissa Fernandes, hired for record-breaking salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.