യു.എസിലെ ജോലി കളഞ്ഞ് പാവപ്പെട്ടവർക്ക് വായ്പ നൽകാനായി സ്റ്റാർട്ടപ്പ് തുടങ്ങി യുവാവ്; മുംബൈയിലെ കമ്പനിയുടെ വിപണിമൂല്യം 2000 കോടി രൂപ

ചിലയാളുകൾ ജനിക്കുന്നത് തന്നെ വ്യത്യസ്തതയോടെയാണ്.വിജയിക്കാനായി ഏതറ്റംവരെയും പോകാൻ അവർക്ക് മടിയുണ്ടാകില്ല. ചെറിയ കാര്യങ്ങൾ പോലും വിജയത്തിലേക്ക് ചവിട്ടുപടിയാണെന്ന് ചിന്തിക്കുന്നവരാണവർ. അത്തരം ആളുകളുടെ കൂട്ടത്തിൽ പെട്ടതാണ് അർജുൻ അഹ്‍ലുവാലിയ. ആഡംബര ജീവിതവും ബഹുരാഷ്ട്ര കമ്പനിയിലെ വൻ ശമ്പളമുള്ള ജോലിയും വിട്ട് മഹാരാഷ്ട്രയി​ലെ ഗ്രാമത്തിലേക്ക് കുടിയേറിയതാണ് അർജുൻ. വീട്ടുജോലിക്കാരനിൽ ലഭിച്ച ഒരു ആശയത്തിന്റെ പിന്നാലെ പോകാനാണ് അർജുൻ ഇക്കണ്ട കാര്യങ്ങളെല്ലാം ഉപേക്ഷിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നാണ്

മുംബൈയിലെ ധാരാവി. ധാരാവിയിൽ നിന്നുള്ളയാളായിരുന്നു അർജുന്റെ വീട്ടുജോലിക്കാരൻ. വീട്ടുജോലിക്കാരൻ ഫോൺ വാങ്ങാനായി സ്വകാര്യധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തതാണ് അർജുന്റെ മനസി​​നെ സ്പർശിച്ചത്. അന്ന് 27 വയസായിരുന്നു അർജുന്. ടെക്സാസിലെ എ ആൻഡ് എം യൂനിവേഴ്സിറ്റിയിൽ നിന്ന് ഫിനാൻസിൽ ബിരുദം നേടിയതിനു ശേഷം ന്യൂയോർക്കിലെ അബ്രാജ് ഗ്രൂപ്പിൽ ജോലി ചെയ്യുകയായിരുന്നു. പ്രൈവറ്റ് ഇക്യുറ്റി എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന അർജുന് മികച്ച ശമ്പളവുമുണ്ടായിരുന്നു. ഇന്ത്യയിൽ ഒരു കമ്പനി തുടങ്ങുക എന്ന സ്വപ്നവുമായാണ് താൻ യു.എസ് വിടുന്നതെന്ന് അർജുൻ ഉറ്റസുഹൃത്തിനോട് മാത്രം പറഞ്ഞു.

യു.എസിൽ സുഖജീവിതമായിരുന്നു അന്ന് അർജുന്. എന്നാൽ അതെല്ലാം വിട്ട് ഇന്ത്യയിലേക്ക് മടങ്ങിയതിനു ശേഷം അദ്ദേഹം മഹാരാഷ്ട്രയിലെ ഗ്രാമങ്ങളെ കുറിച്ച് തന്റേതായ രീതിയിൽ ഒരു പഠനം നടത്തി. കൊള്ളപ്പലിശക്കാരുടെ വലയിൽ വീ​ഴാതെ ഇന്ത്യയിലെ കർഷകർക്ക് വായ്പ നൽകുന്ന സ്ഥാപനമായിരുന്നു അർജുന്റെ മനസിൽ. നിരന്തര പരിശ്രമങ്ങൾക്ക് ശേഷം കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ റൂറൽ ഫിൻടെക് കമ്പനി തുടങ്ങാൻ അർജുന് സാധിച്ചു. 2023ൽ 2000 കോടിയാണ് കമ്പനിയുടെ വിപണിമൂല്യം. ഡി.ജി. ദെയ്‍വ വെഞ്ചേർസ്, ജി.എം.ഒ വെഞ്ച്വർ പാർട്ണേഴ്സ്, യാരാ ഗ്രോത്ത് വെഞ്ചേർസ് എന്നിവയാണ് ഈ കമ്പനിയുടെ പ്രധാന ഇൻവെസ്റ്റേഴ്സ്.

Tags:    
News Summary - Meet man who quit high-paying job in US, settled in Indian village, built Rs 2000 crore company, got idea from

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.