ഹൈസ്കൂളിൽ പഠനം നിർത്തി, ജീവിക്കാനായി കാൾ സെന്ററിൽ ജോലി ചെയ്തു; ഇപ്പോൾ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരൻ

വിജയത്തിന് ഉന്നതവിദ്യാഭ്യാസം അനിവാര്യമാണോ? ഇക്കാര്യത്തിൽ പലർക്കും രണ്ടഭിപ്രായമുണ്ടാകും. എന്നാൽ ഔപചാരിക വിദ്യാഭ്യാസമില്ലെങ്കിലും ബിസിനസിൽ വിജയം നേടാൻ സാധിക്കുമെന്നാണ് ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരൻ നിഖിൽ കാമത്തിന്റെ ജീവിതം കാണിച്ചു തരുന്നത്. റീട്ടെയ്ൽ സ്റ്റോക്ക് ബ്രോക്കറായ സെറോധയുടെയും അസറ്റ്മാനേജ്മെന്റ് കമ്പനിയായ ട്രൂ ബീക്കണിന്റെയും സഹസ്ഥാപകനാണ് നിഖിൽ കാമത്ത്. 2023ലും 2024ലും ഫോബ്സ് പട്ടികയിൽ ഉൾപ്പെട്ടു. 2024ലെ ​ഫോബ്സ് റിപ്പോർട്ട് പ്രകാരം 3.45 ബില്യൺ ഡോളറാണ് നിഖിലിന്റെ ആസ്തി. സഹോദരൻ നിതിന് 4.6 ബില്യൺ കോടി ഡോളറിന്റെ ആസ്തിയുണ്ട്.

ബിസിനസ് ലോകത്ത് നേട്ടങ്ങൾ കൊയ്യാൻ മികച്ച വിദ്യാഭ്യാസം അനിവാര്യമാണെന്നാണ് പൊതുവെയുള്ള ഒരു ധാരണ. എന്നാൽ നിഖിൽ കാമത്ത് കോളജിൽ പോയിട്ടില്ല എന്നുമാത്രമല്ല, ഹൈസ്കൂളിൽ വെച്ച് പഠനം നിർത്തിയ ആളുമാണ്. 17 ാം വയസിൽ തന്നെ ഓഹരി വിപണിയിൽ ഇറങ്ങി. ജീവിക്കാനായി കോൾ സെന്ററിൽ ജോലി ചെയ്തു. 2006ൽ സഹോദരനൊപ്പം സ്വന്തമായി ബ്രോക്കറേജ് സ്ഥാപനം തുടങ്ങിയത്. എല്ലാസൗകര്യങ്ങളുമുള്ള എന്നാൽ ചാർജുകൾ കുറവുള്ള ഓൺലൈൻ ഓഹരി വ്യാപാര പ്ലാറ്റ്ഫോം എന്ന നിലക്കാണ് ഇരുവരും സെറോധ തുടങ്ങിയത്.

ഇന്ത്യയിൽ ആദ്യമായി ഡിസ്കൗണ്ട് ബ്രോക്കിങ് തുടങ്ങിയതും ഈ സ്ഥാപനമാണ്. എത്ര വലിയ വ്യാപാരത്തിനാണെങ്കിലും സെറോധയിൽ ഫീസ് 20രൂപ മതി. ഇന്ത്യയിൽ ഇത് സ്വീകാര്യത നേടിക്കൊടുത്തു. ചുരുങ്ങിയ സമയം കൊണ്ട് കോടികളുടെ ബിസിനസ് സാമ്രാജ്യം ഇരുവരും കെട്ടിപ്പടുത്തു. സെറോധയിൽ ജോലി ചെയ്യുന്നവർക്കും ഒരു പ്രത്യേകതയുണ്ട്. ഐ.ഐ.ടി​/ഐ.ഐ.എമ്മുകളിൽ നിന്നുള്ളവരെ ഇവിടെ ജോലിക്കെടുക്കില്ല. വലിയ ഡിഗ്രിയുള്ളവർക്ക് സ്ഥാപനത്തിന്റെ വളർച്ചയിൽ താൽപര്യമുണ്ടാകില്ലെന്നാണ് എന്നാണ് അതിന് ഇവരുടെ സിദ്ധാന്തം. ഈ വർഷം 2094 കോടി രൂപയാണ് സെറോധ നേടിയെടുത്തത്.

അക്കാദമിക് രംഗത്തുള്ളവരോട് വലിയ ആദരവൊന്നും കാണിക്കാത്തത് സ്കൂൾ കാലത്ത് വലിയ പ്രശ്നമായി. ഒടുവിൽ 10ാം ക്ലാസ് ബോർഡ് പരീക്ഷക്ക് തൊട്ടുമുമ്പായി നിഖിലിനെ പുറത്താക്കി. അതിനു ശേഷം ഔപചാരിക വിദ്യാഭ്യാസം തുടരാൻ നിഖിലും താൽപര്യം കാണിച്ചില്ല. ചെസിലും വലിയ താൽപര്യമുണ്ടായിരുന്നു.

കാൾസെന്ററിൽ ജോലി ചെയ്യുമ്പോൾ പ്രതിമാസം 8000 രൂപയായിരുന്നു നിഖിലിന് ലഭിച്ചത്. വൈകീട്ട് നാലു മുതൽ പുലർച്ചെ ഒരു മണിവരെയായിരുന്നു ജോലി. പകൽ സമയത്ത് നിഖിൽ ഓഹരി വ്യാപാരത്തിലും മുഴുകി. ബിസിനസ് വിജയത്തിൽ ഈ ജോലി പരിചയവും നിഖിലിനെ തുണച്ചു.

Tags:    
News Summary - Meet Zerodha's Nikhil Kamath from school dropout to India’s youngest billionaire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.