മലപ്പുറം: നീറ്റ് കേരള മെഡിക്കൽ റാങ്ക് പട്ടികയിൽ എസ്.സി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടി കെ. അതുൽ കൃഷ്ണ. കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശിയാണ്. മഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കി ഒരു വർഷമായി നീറ്റ് പരിശീലനം നടത്തി വരികയായിരുന്നു.
മഞ്ചേരി ലേണേഴ്സ് അക്കാദമിയിലായിരുന്നു പരിശീലനം. 10ാം തരത്തിലും പ്ലസ് ടുവിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് ചേരാനാണ് അതുലിന് ആഗ്രഹം. മഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കുണ്ടുമണ്ണിൽ സുകുമാരന്റെയും മങ്കട പള്ളിപ്പുറം ജി.യു.പി സ്കൂൾ അധ്യാപിക ഷീജയുടെയും മകനാണ്.
സഹോദരൻ അമൽ മഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറിയിലെ സയൻസ് വിദ്യാർഥിയാണ്. റാങ്ക് നേട്ടത്തിൽ സന്തോഷമുണ്ടെന്നും മഞ്ചേരി ലേണേഴ്സ് അക്കാദമിയിലെ അധ്യാപകരുടെ പിന്തുണ വിജയത്തിൽ ഏറെ പങ്കുവഹിച്ചെന്നും അതുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.