എടവണ്ണ (മലപ്പുറം): പ്ലസ് ടു പരീക്ഷ അറബിയിൽ 200ൽ 200 മാർക്കും നേടിയ സന്തോഷത്തിലാണ് എടവണ്ണ ചാത്തലൂർ സ്വദേശി ടി. അനുമിത്ര. എടവണ്ണ ജാമിഅ നദ്‌വിയ്യ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയും എടവണ്ണ ചാത്തലൂർ സ്വദേശി സുരേഷ് ബാബു-ദിവ്യ ദമ്പതികളുടെ മകളുമാണ്. 92 ശതമാനം മാർക്കാണ് പ്ലസ് ടുവിന് കരസ്ഥമാക്കിയത്.
പത്താം ക്ലാസിനുശേഷം തിരുവാലി സ്കൂളിലായിരുന്നു ഹയർ സെക്കൻഡറി പ്രവേശനം ലഭിച്ചിരുന്നത്. എന്നാൽ, ദൂരം കൂടുതലായതിനെ തുടർന്ന്, അറബി മാത്രമുള്ള ജാമിയ നദ്‌വിയ്യ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനം നേടുകയായിരുന്നു.
കഴിഞ്ഞ കോവിഡ് കാലം മുഴുവൻ ഓൺലൈൻ വഴി അക്ഷരമാല പഠിച്ചാണ് അറബി വശത്താക്കിയത്. മികച്ച മാർക്ക് നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ബി.എ സോഷ്യോളജി എടുക്കാനാണ് ആഗ്രഹമെന്നും അനുമിത്ര പറഞ്ഞു. അധ്യാപകരായ യു. ഫിറോസ് ഖാൻ, പി. അയ്യൂബ്, എം. അഷ്റഫ്, എം.എം. സാദിഖലി എന്നിവർ വീട്ടിലെത്തി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.