കണ്ണൂർ: സ്കിൻ സ്പെഷ്യലിസ്റ്റും ഡെർമറ്റോളജിസ്റ്റ് ദേശീയ സംഘടനാ ഭാരവാഹിയുമായ ഡോ. ഫിറോസ് കുരിക്കളകത്തിന് ലണ്ടനിലെ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് (എഫ്.ആർ.സി.പി) ഫെല്ലോഷിപ്പ്. ഡിസംബർ ആറിന് ലണ്ടനിലെ റീജന്റ്സ് പാർക്കിലെ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസിൽ നടന്ന ചടങ്ങിൽ ആർ.സി.പി. പ്രസിഡന്‍റ് ഡോ. സാറാ ക്ലാർക്കിയിൽ നിന്ന് ഫിറോസ് ഫെല്ലോഷിപ്പ് ഏറ്റുവാങ്ങി.
പരേതനായ ഡോ. ഒ.ടി. യൂസഫിെൻറ മകനാണ് ഡോ. ഫിറോസ്. കുവെമ്പു സർവകലാശാലയിലെ ദാവൻഗെരെ ജെ.ജെ.എം മെഡിക്കൽ കോളജിൽ നിന്ന് ബിരുദമെടുത്ത ശേഷം മംഗളൂരു ഫാ. മുള്ളേഴ്സ് മെഡിക്കൽ കോളജ്, മംഗലാപുരം, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എന്നിവിടങ്ങളിൽ നിന്നാണ് പഠനം പൂർത്തീകരിച്ചത്. അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി ആൻഡ് ഡെർമറ്റോസർജറി ഇന്റർനാഷണലിന്‍റെ ഫെലോഷിപ്പ് നേടിയിരുന്നു.
കണ്ണൂർ എ.കെ.ജി ആശുപത്രി, ഷാർജയിലെ അൽ ഖാസിമി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. തുടർന്ന് കണ്ണൂരിൽ സ്കിൻ കെയർ ക്ലിനിക്ക് സ്ഥാപിച്ച് പ്രവർത്തിക്കുകയാണ്.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്, വെനറോളജിസ്റ്റ്സ് ആൻഡ് ലെപ്രോളജിസ്റ്റ് മുൻ നാഷണൽ സെക്രട്ടറി ജനറലായിരുന്നു. ഐ.എ.ഡി.വി.എൽ ഡെർമാപ്രാക്‌സിസിന്‍റെ ദേശീയ കൺവീനർ, സംസ്ഥാന സെക്രട്ടറി, കണ്ണൂർ ഡെർമ ക്ലബ് സെക്രട്ടറി, മലബാർ ഡെർമറ്റോളജി ക്ലബ് ജോയിന്‍റ് സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന പ്രസിഡന്‍റാണ്.
കോഴിക്കോട് മെഡിക്കൽ കോളജ് പാത്തോളജി വിഭാഗം അസോ. പ്രൊഫസർ ഡോ. ഹസീനയാണ് ഭാര്യ. മക്കൾ: അഫ്രീൻ, അദ്നാൻ, ആസിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.