കാവ്യ ജോസ്​

കാവ്യ ജോസിന് പ്രധാനമന്ത്രി റിസർച് ഫെലോഷിപ്

തിരൂർ: രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പായ പ്രൈമിനിസ്​റ്റേഴ്സ് റിസർച് ഫെലോഷിപ് (പി.എം.ആർ.എഫ്) നേടിയവരിൽ തിരൂർ മാങ്ങാട്ടിരി സ്വദേശിനിയും.

വള്ളത്തോൾ എ.യു.പി സ്കൂൾ പ്രധാനാധ്യപകൻ ജോസ് സി. മാത്യുവി​െൻറയും പുറത്തൂർ ഹൈസ്കൂൾ അധ്യാപിക ബിന്ദുവി​െൻറയും മകൾ കാവ്യ ജോസിനാണ് ഫെലോഷിപ്. ഐസർ പുണെയിൽ കെമിസ്ട്രിയിലാണ്​ ഗവേഷണം.

അഞ്ചുവർഷം പ്രതിമാസം ഫെലോഷിപ്പായി 70,000 മുതൽ 80,000 രൂപയും വാർഷിക ഗ്രാൻറായി പ്രതിവർഷം 2,00,000 രൂപയും ലഭിക്കും. സഹോദരി സ്നേഹ ജോസ് ബാംഗ്ലൂർ യൂനിവേഴ്സിറ്റിയിൽ ഇൻസ്പെയർ സ്കോളർഷിപ്പോടെ ഫിസിക്സിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്.

Tags:    
News Summary - Prime Minister's Research Fellowship for Kavya Jose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.