വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ടിന് സർ സയ്യിദ് അഹമ്മദ് ഖാൻ പുരസ്കാരം

വാഴയൂർ: അലീഗഢ് മുസ്‍ലിം സർവകലാശാല സ്ഥാപകൻ സർ സയ്യിദ് അഹമ്മദ് ഖാന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ സർ സയ്യിദ് അഹമ്മദ്ഖാൻ ഇൻസ്റ്റിറ്റ്യൂഷനൽ അവാർഡ് വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്.

കേരളത്തിലെ മികച്ച അൺ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജെന്ന നിലയിലാണ് പുരസ്കാരം. സാഫി, നാക് അക്രഡിറ്റേഷൻ ഒന്നാം സൈക്കിളിൽ 3.54 ഗ്രേഡോടെ എ പ്ലസ് പ്ലസ് നേടിയ സർട്ടിഫൈഡ് സ്ഥാപനമായതിനാലാണ് അവാർഡിന് അർഹത നേടിയതെന്ന് ഓൾഡ് സ്റ്റുഡൻറ്സ് കേരള അസോ. പ്രസിഡന്റ് എൻ.സി. അബ്ദുല്ലക്കോയ, സെക്രട്ടറി ഡോ. എ.പി.എം. മുഹമ്മദ് റഫീഖ് എന്നിവർ അറിയിച്ചു.

ഒക്ടോബർ 21ന് കോഴിക്കോട് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന സർ സയ്യിദ് ദിനാഘോഷത്തിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് സമ്മാനിക്കും. കോളജ്, സർവകലാശാല വിദ്യാർഥികൾക്കായി നടത്തിയ പ്രബന്ധ മത്സരവിജയിക്കുള്ള ഡോ. ഈശ്വരിപ്രസാദ് അവാർഡും വിതരണം ചെയ്യും.

ഡോ. കെ.എം. അനിൽ ചേലേമ്പ്ര സംസാരിക്കും. ഡോ. നാസർ യൂസുഫ്, ഡോ. ഹുസൈൻ രണ്ടത്താണി, കെ.കെ. മൊയ്തീൻകുട്ടി, ഡോ. എ.ഐ. യഹിയ, ഡോ. എൻ.പി. അബ്ദുൽ അസീസ് എന്നിവരെ ആദരിക്കും. 

Tags:    
News Summary - Sir Syed Ahmed Khan Award to Safi Institute, Vazhayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.