തിരുവനന്തപുരം: പ്രളയത്തിൽ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും മുങ്ങിയിട്ടും രണ് ടുമാസത്തെ ക്ലാസ് നഷ്ടപ്പെട്ടിട്ടും കുട്ടനാടിെൻറ മക്കൾ തോറ്റുകൊടുത്തില്ല. ദു രിതാശ്വാസ ക്യാമ്പുകളിൽ ഇരുന്ന് പ്രളയത്തോട് പോരാടിയ കുട്ടനാട്ടിലെ പിള്ളേർ എസ്.എ സ്.എൽ.സിയിൽ മറ്റ് 40 വിദ്യാഭ്യാസ ജില്ലകളെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.
കഴി ഞ്ഞവർഷത്തെ മൂന്നാം സ്ഥാനത്തിൽ നിന്നാണ് 99.91 ശതമാനവുമായി കുട്ടനാടിെൻറ കുട്ടികൾ വിജയതീരം നീന്തിക്കയറിയത്. 2114 പേർ പരീക്ഷ എഴുതിയതിൽ 2112 പേരും വിജയിച്ചു. 150 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കുട്ടനാട്ടിലെ 31 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. ഇതിൽ അഞ്ച് സർക്കാർ സ്കൂളും 25 സർക്കാർ എയ്ഡഡ് സ്കൂളും ഉൾപ്പെടും.
കുട്ടനാടിൻെറ വിജയക്കുതിപ്പിൽ കഴിഞ്ഞവർഷത്തെ ഒന്നാം സ്ഥാനക്കാരായ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ല ഇത്തവണ രണ്ടാം സ്ഥാനത്താണ്. 99.84 ശതമാനം വിജയമാണ് മൂവാറ്റുപുഴ നേടിയത്. 3692 പേർ പരീക്ഷയെഴുതിയതിൽ 3686 പേരും ജയിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലക്കാണ് മൂന്നാം സ്ഥാനം. ഇവിടെ 10864 പേർ പരീക്ഷയെഴുതിയതിൽ 10837 പേർ ഉപരിപഠനത്തിന് യോഗ്യതനേടി -99.75 ശതമാനം. കഴിഞ്ഞവർഷം രണ്ടാം സ്ഥാനത്തായിരുന്ന പാല വിദ്യാഭ്യാസ ജില്ല ഇത്തവണ രണ്ടുപടി താഴേക്കിറങ്ങി. 3542 പേർ പരീക്ഷ എഴുതിയ ഇവിടെ 3528 പേരും വിജയിച്ചു.-99.6 ശതമാനം. വയനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും പിറകിൽ.- 12128 പേർ പരീക്ഷയെഴുതിയതിൽ 11306 പേർ (93.22 ശതമാനം) വിജയിച്ചു.
മറ്റ് വിദ്യാഭ്യാസ ജില്ലകളിലെ വിജയശതമാനം: കാസർകോട് 96.51, കാഞ്ഞങ്ങാട് 99.24, കണ്ണൂർ 99.08, തളിപ്പറമ്പ് 99.23, തലശ്ശേരി 99.12, വടകര 99.39, േകാഴിക്കോട് 97.41, താമരശ്ശേരി 98.72, മലപ്പുറം 98.96, തിരൂർ 96.02, തിരൂരങ്ങാടി 97.85, വണ്ടൂർ 97.87, ഒറ്റപ്പാലം 97.3, പാലക്കാട് 95.61, മണ്ണാർക്കാട് 97.23, ചാവക്കാട് 97.94, തൃശൂർ 98.97, ആലുവ 99.39, എറണാകുളം 98.21, കോതമംഗലം 99.51, തൊടുപുഴ 98.79, കട്ടപ്പന 98.17, കാഞ്ഞിരപ്പള്ളി 98.01, കോട്ടയം- 98.52, കടുത്തുരുത്തി 99.12, ചേർത്തല 98.73, ആലപ്പുഴ 98.95, മാവേലിക്കര 99.26, തിരുവല്ല 99.32, പത്തനംതിട്ട 99.35, കൊട്ടാരക്കര 98.98, പുനലൂർ 97.6, കൊല്ലം 98.35, ആറ്റിങ്ങൽ 97.39, തിരുവനന്തപുരം 98.33, നെയ്യാറ്റിൻകര 98.27.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.