തിരുവനന്തപുരം: വിജയശതമാനത്തിൽ കഴിഞ്ഞ വർഷം എറണാകുളത്തിന് മുന്നിൽ അടിയറ െവച ്ച കിരീടം തിരികെപ്പിടിച്ച് പത്തനംതിട്ട. 99.34 ശതമാനം വിജയത്തോടെയാണ് എസ്.എസ്.എൽ.സി പ രീക്ഷയിൽ പത്തനംതിട്ട ജില്ല ഒന്നാമതെത്തിയത്. കണ്ണൂരിനാണ് രണ്ടാം സ്ഥാനം. കഴിഞ്ഞ വർഷം 99.04 ശതമാനം വിജയം നേടിയ ജില്ല ഇത്തവണ 99.15 ശതമാനത്തോടെയാണ് വിജയക്കൊടി പാറിച്ചത്.
അതേസമയം കഴിഞ്ഞ വർഷത്തെ ഒന്നാം സ്ഥാനക്കാരായ എറണാകുളത്തിന് ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2018ൽ 99.12 ശതമാനം വിദ്യാർഥികൾ വിജയിച്ച ജില്ലയിൽനിന്ന് ഇത്തവണ 99.06 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയശതമാനപ്പട്ടികയിൽ ഏറ്റവും പിന്നിൽ ഇത്തവണയും വയനാട് ജില്ലയാണ്, 93.22 ശതമാനം. 12128 പേർ പരീക്ഷയെഴുതിയതിൽ 11306 പേർ വിജയിച്ചു.
പത്തനംതിട്ടയിൽ 10852 പേർ പരീക്ഷയെഴുതിയതിൽ 10780 പേരും വിജയിച്ചു. കണ്ണൂരിൽ 34200 പേർ പരീക്ഷയെഴുതിയതിൽ 33908 പേരും വിജയിച്ചു. എറണാകുളത്ത് 32388 പേർ പരീക്ഷയെഴുതിയതിൽ 32082 പേർ വിജയിച്ചു. മറ്റ് ജില്ലകളിൽ പരീക്ഷ എഴുതിയവർ, വിജയിച്ചവർ, ശതമാനം ക്രമത്തിൽ:
തിരുവനന്തപുരം- 35577, 34851, 97.96
കൊല്ലം- 31626, 31107, 98.36
ആലപ്പുഴ- 22796, 2255, 98.93
കോട്ടയം-20411, 20141, 98.68
ഇടുക്കി- 12125, 11936, 98.44
തൃശൂർ- 36443, 35997, 98.78
പാലക്കാട്- 41254, 39815, 96.51
മലപ്പുറം- 80052, 78335, 97.86
കോഴിക്കോട്- 44726, 44074, 98.54
കാസർകോട്- 18975, 18541, 97.71
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.