മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ഗണിതശാസ്ത്ര അധ്യാപകൻ ഇ.കെ. അൻവർ സാദത്തിന് സംസ്ഥാനതല ശാസ്ത്രമേളയിൽ അധ്യാപകരുടെ ടീച്ചിങ് എയ്ഡ് മത്സരത്തിൽ മികച്ച നേട്ടം. ഹൈസ്കൂൾ ക്ലാസുകളിൽ ഗണിതശാസ്ത്രം പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പഠിപ്പിക്കാൻ സഹായിക്കുന്ന ടീച്ചിങ് എയ്ഡുകളുടെ നിർമാണത്തിലാണ് അൻവർ സാദത്ത് എ ഗ്രേഡ് നേടിയത്.
പത്താം ക്ലാസ് ഗണിതത്തിലെ സാധ്യത എന്ന ആശയം പഠിപ്പിക്കുന്നതിന് വിവര സാങ്കേതികവിദ്യകളുടെ ഫലപ്രദമായ ഉപയോഗപ്പെടുത്തലുകളാണ് അൻവർ സാദത്ത് ചെയ്യുന്നത്. സ്കൂളുകൾ ഹൈടെക് ആയതോടെ അധ്യാപന രീതിയിൽ മാറ്റംവരുകയും കമ്പ്യൂട്ടർ ഉപയോഗിച്ച് ഫലപ്രദമായി ഗണിതശാസ്ത്രം കുട്ടികളിലേക്ക് എത്തിക്കാനും കഴിയും. സബ് ജില്ലയിലും ജില്ല മത്സരത്തിലും ഒന്നാം സ്ഥാനം നേടിയാണ് കോഴിക്കോട് ജില്ലയെ പ്രതിനിധാനം ചെയ്ത് സംസ്ഥാന ഐ.സി.ടി ടീച്ചിങ് എയ്ഡ് മത്സരത്തിൽ ഇദ്ദേഹം പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.