മഞ്ചേരി: ഈ വർഷത്തെ അധ്യാപക അവാർഡിൽ തിളങ്ങി തൃക്കലങ്ങോട് മാനവേദൻ യു.പി സ്കൂളിലെ ഗണിതാധ്യാപിക സി.വി. ലിജിമോൾ. ഗണിതം മേഖലയിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
കണക്കിനെ കീഴടക്കാനായി വീട്ടിലും സ്കൂളിലും മികച്ച സൗകര്യത്തോടെ ഗണിത ലാബ്, ഗണിത ലൈബ്രറി എന്നിവ സജ്ജീകരിച്ചു. ‘ഗണിതം മധുരം’ എന്ന യുട്യൂബ് ചാനലിലൂടെ ഗണിത ക്ലാസുകൾ നൽകി. ഇത് സംസ്ഥാനത്തെ തന്നെ നിരവധി വിദ്യാർഥികൾക്ക് പ്രയോജനമായി. അടുത്തിടെ രൂപകൽപന ചെയ്ത മാജിക് സ്ക്വയർ ഡാൻസ് ഏറെ ശ്രദ്ധനേടി.
300ലധികം സ്കൂളുകളിൽ പഠനോപകരണ നിർമാണ ശിൽപശാല, യു.എസ്.എസ് ക്ലാസുകൾ, ഗണിത ക്യാമ്പുകൾ, പ്രവൃത്തി പരിചയ ശിൽപശാല എന്നിവക്ക് നേതൃത്വം നൽകി. അധ്യാപകർക്കുള്ള തത്സമയ പഠനോപകരണ നിർമാണ മത്സരത്തിൽ സംസ്ഥാനത്ത് പങ്കെടുത്ത വർഷങ്ങളിലെല്ലാം എ ഗ്രേഡ് നേടി. വിദ്യാഭ്യാസ വകുപ്പിന്റെ ഗണിത വിജയം സംസ്ഥാന റിസോഴ്സ് പേഴ്സൺ കൂടിയാണ്.
കേരള സംസ്ഥാന പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ 2022- 23 അധ്യാപക അവാർഡ്, ഓൾ ഇന്ത്യ അവാർഡ് ടീച്ചേഴ്സ് ഫെഡറേഷൻ ഗുരു ശ്രേഷ്ഠ പുരസ്കാരം എന്നിവ നേടി. മാത് സ് അധ്യാപക കൂട്ടായ്മയുടെ സബ് ജില്ല സെക്രട്ടറിയാണ്. ഭർത്താവ്: റിട്ട. അധ്യാപകനായ ടി.ഡി. തങ്കച്ചൻ. ഡോ. ടി.ടി. ഐറിൻ, ജോയൽ, ബോബിൻ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.