ബാലരമയിലെ ഒരു കഥാപാത്രമാണ് ലുട്ടാപ്പി. എന്നാൽ സുധി എന്ന അധ്യാപകനെ സംബന്ധിച്ച് അത് ഒരു കഥാപാത്രമല്ല, തന്റെ ജീവിതത്തെ മാറ്റി മറിച്ച ഒരു രൂപം തന്നെയാണ്. 10ാം ക്ലാസിൽ ഇംഗ്ലീഷിൽ പൂജ്യം മാർക്ക് ലഭിച്ചപ്പോഴാണ് അധ്യാപിക സുധിയുടെ ഉത്തരക്കടലാസിൽ ലുട്ടാപ്പിയുടെ ചിത്രം വരച്ചിട്ടത്. ഇംഗ്ലീഷ് പഠിച്ചേ തീരൂ എന്ന് സുധി തീരുമാനിച്ചത് അപ്പോൾ മുതലാണ്. നാലുതവണയാണ് സുധി പത്താംക്ലാസ് പരീക്ഷയെഴുതിയത്.
നാലാമത്തെ തവണ കിട്ടിയത് 219 മാർക്കാണ്. തുടർന്ന് ജീവിക്കാനായി പല ജോലികളും ചെയ്തു. കോൺട്രാക്റായിരുന്നു അച്ഛൻ. അച്ഛനൊപ്പം രണ്ട് ആൺമക്കളും ചേർന്നു. സുഹൃത്തിന്റെ വീട്ടിൽ പണിക്കുപോയപ്പോഴാണ് വിദ്യാഭ്യാസം കുറഞ്ഞതിന്റെ പേരിൽ കളിയാക്കപ്പെട്ടത്. അന്ന് ഇംഗ്ലീഷിൽ ചോദിച്ച ചോദ്യത്തിനാണ് അപഹാസ്യനായത്.
അതോടെ സുധി തീരുമാനിച്ചുറപ്പിച്ചു. ഇംഗ്ലീഷിനെ വരുതിയിലാക്കിയിട്ടേ കാര്യമുള്ളൂ. തുടർ പഠനമായിരുന്നില്ല, ഇംഗ്ലീഷ് പഠിച്ചെടുക്കുക മാത്രമായിരുന്നു ലക്ഷ്യം. ആ യാത്ര അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് ട്രെയിനറാക്കി മാറ്റി സുധിയെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.