ഒഡിഷയിൽ നിന്നുള്ള ദീവാൻഷു മാലുവിനാണ് ഇക്കുറി ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ദേശീയ തലത്തിൽ 11ാം റാങ്ക്. 360ൽ 285 മാർക്കാണ് ഈ മിടുക്കൻ സ്വന്തമാക്കിയത്. കെമിസ്ട്രിക്ക് 90 ഉം ഫിസിക്സിന് 98ഉം മാത്തമാറ്റിക്സിന് 97ഉം മാർക്കാണ് ലഭിച്ചത്. കുട്ടിക്കാലം തൊട്ടേ ഫിസിക്സ് ആയിരുന്നു ദീവാൻഷുവിെൻറ ഇഷ്ട വിഷയം. സ്വിസ് സംഘടന മുംബൈയിൽ സംഘടിപ്പിച്ച ഇൻറർനാഷനൽ ഫിസിക്സ് ഒളിമ്പ്യാഡിലെ സ്വർണ മെഡൽ ജേതാവാണ്.
എന്നാൽ കമ്പ്യൂട്ടർ സയൻസും അതിനൊപ്പം ഇഷ്ടമായിരുന്നു. ഐ.ഐ.ടിയിൽ പഠിക്കുക എന്നതായിരുന്നു ജീവിതാഭിലാഷം. അതിനാൽ ആറാം ക്ലാസ് തൊട്ടേ ജെ.ഇ.ഇ പരീക്ഷക്കായി തയാറെടുപ്പ് തുടങ്ങി. കോച്ചിങ് ക്ലാസ് അടക്കം ദിവസവും 10 മണിക്കൂർ പഠനത്തിനായി മാറ്റിവെക്കും. ഉറക്കത്തിനും ഭക്ഷണത്തിനുമായി സമയം മാറ്റി വെച്ചു. ബോംബെ ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസിന് ചേരാനാണ് ഈ മിടുക്കെൻറ തീരുമാനം.
മൊബൈൽഫോൺ ഒഴിവാക്കിയതും സമൂഹ മാധ്യമങ്ങളിൽ നിന്ന് മാറിനിന്നതുമാണ് തെൻറ വിജയത്തിെൻറ രണ്ട് കാരണങ്ങളെന്ന് ദീവാൻഷു. ഉന്നത വിജയത്തിെൻറ ക്രെഡിറ്റ് മാതാപിതാക്കൾക്കും പരിശീലന കേന്ദ്രത്തിനുമാണെന്നും ദീവാൻഷു പറയുന്നു. കൃത്യമായ തയാറെടുപ്പ് ജെ.ഇ.ഇ അഡ്വാൻസ്ഡ് പോലുള്ള മത്സര പരീക്ഷകളിൽ നിർണായകമാണെന്നാണ് അഭിപ്രായം.
ഇൻഫോസിസിലെ എൻജിനീയറാണ് ദീവാൻഷുവിെൻറ അച്ഛൻ. അമ്മ വീട്ടമ്മയും. ലോകത്തിലെ തന്നെ ഏറ്റവും കടുകട്ടിയായ മത്സര പരീക്ഷയാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ്. ഐ.ഐ.ടി ബോംബെക്കാണ് ഇത്തവണത്തെ പരീക്ഷ നടത്തിപ്പിെൻറ ചുമതല. രാജ്യത്തുടനീളമുള്ള 23 ഐ.ഐ.ടികളിലായി 17,000 സീറ്റുകളാണ് ഉള്ളത്. ഇതിലേക്ക് പ്രവേശനത്തിനായി ഒന്നര ലക്ഷത്തിലേറെ വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്.
ജെ.ഇ.ഇ മെയിനിൽ 99.989 ആണ് സ്കോർ. ദീവാൻഷുവിന് ഒരു ഇരട്ട സഹോദരനും കൂടിയുണ്ട്-ദീപ്താൻഷു മാലു. ദേശീയ തലത്തിൽ 226ാം റാങ്കാണ് ദീപ്താൻഷുവിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.