നിസ്വ: 2022 മുതൽ 2024 വരെയുള്ള കലണ്ടറിലെ ഏത് തീയതിയുടെയും ദിവസം കൃത്യമായി പറയുന്ന ഇന്ത്യൻ സ്കൂൾ നിസ്വ വിദ്യാർഥി ആദിൽ മീര തഹീം ഷാ ശ്രദ്ധേയമാകുന്നു.
രണ്ടാം ക്ലാസിൽ പഠിക്കുന്ന ഏഴ് വയസ്സുകാരനായ ആദിൽ ഓർമ ശക്തിയിലൂടെയാണ് ചോദിക്കുന്ന ഏത് തീയതിക്കും കൃത്യമായ ദിവസം രണ്ടോ മൂന്നോ സെക്കൻഡുകൾകൊണ്ട് പറയുന്നത്. സഹോദരി അസിൽ തഹസിൻ നിഷയാണ് ആദിലിന് ഇത്തരത്തിൽ കഴിവു ണ്ടെന്ന് മനസ്സിലാക്കിയത്. കഴിഞ്ഞദിവസം സ്കൂളിൽ നടന്ന പരിപാടിയിൽ ചോദ്യകർത്താവിന്റെ അമ്പത് ചോദ്യത്തിനും സദസ്സിൽ ഇരുന്നവരുടെ ഇരുപതോളം ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം നൽകി ഏവരുടെയും പ്രശംസ കൈപ്പറ്റി. അൽ ഷംസ് ജീവനക്കാരൻ തമിഴ്നാട്ടുകാരനായ താഹിർഷായുടെയും ഫാത്തിമയുടെയും മകനാണ്.
ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശാന്തകുമാർ ദാസരിയുടെയും നിസ്വ യൂനിവേഴ്സിറ്റി അസിസ്റ്റന്റ്ഡീൻ ഡോക്ടർ ആരോഗ്യസ്വാമിയുടെയും സാന്നിധ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.