സിവിൽ സർവിസ് പരീക്ഷയിൽ 217 ാംറാങ്ക് നേടി ചങ്ങനാശ്ശേരിക്ക് അഭിമാനമായി തൃക്കൊടിത്താനം സ്വദേശിനി ഉത്തര മേരി റെജി. മൂന്നാം ശ്രമത്തിലാണ് ഉത്തര സ്വപ്നം എത്തിപ്പിടിച്ചത്.
കോതമംഗലം മാർ അത്തനാസിയോസ് കോളജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് പാസായശേഷം അമേരിക്കയിലെ ഫിലാഡൽഫിയയിലെ ഡ്രെക്സൽ യൂനിവേഴ്സിറ്റിയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തരം ബിരുദവും സ്വന്തമാക്കി. ഇതിനുശേഷം രണ്ടു തവണ സിവിൽസർവിസ് പരീക്ഷ ഏഴുതിയെങ്കിലും ഉയർന്ന റാങ്കിൽ എത്തിയില്ല. ഭർത്താവ് അമേരിക്കയിലാണ്.
പുതുച്ചിറ പാത്തിക്കൽ മുക്ക് മേലോട്ട് കൊച്ചിയിൽ രഞ്ജിത്തിെൻറ ഭാര്യയും ചങ്ങനാശ്ശേരി തൃക്കൊടിത്താനം നാൽക്കവലയിൽ പുത്തൻപറമ്പിൽ ജോസഫ് റെജിയുടെയും സുമ റെജിയുടെയും മകളുമാണ്. സഹോദരി: ഡോ. മീനു എബി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.