പട്ടാമ്പി: കേരള പി.എസ്.സി അസി. എൻജിനീയർ തസ്തികയിൽ പട്ടാമ്പി സ്വദേശിക്ക് രണ്ട് വകുപ്പുകളിൽ രണ്ടാം റാങ്ക്. ലിബർട്ടി ഹാർമണി സ്ട്രീറ്റ് വർഷ വീട്ടിൽ എം.പി. വിപിൻ ആണ് ഇരട്ട നേട്ടം കൊയ്തത്. ജലസേചനം, പൊതുമരാമത്ത് വകുപ്പുകളിലെ അസി. എൻജിനീയർ തസ്തികയിലാണ് വിപിൻ നേട്ടം കരസ്ഥമാക്കിയത്. നേരത്തെ തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ചിരുന്നു. കേന്ദ്ര വകുപ്പിൽ ജൂനിയർ എൻജിനീയാറായി തെരഞ്ഞെടുക്കപ്പെട്ട വിപിന്‍ ഇന്ത്യൻ എൻജിനീയറിങ് സർവിസ് പരീക്ഷയിൽ ഇന്റർവ്യൂ വരേ എത്താനും സാധിച്ചിട്ടുണ്ട്.
അതിനിടയിൽ അവധിയെടുത്ത് സിവിൽ എൻജിനീയറിങ്ങിൽ എം ടെക് പൂർത്തിയാക്കുന്നതിനിടെ അതേ വകുപ്പിൽ ഇൻസ്ട്രക്ടർ തസ്തികയിലും രണ്ടാം റാങ്ക് ലഭിച്ചിരുന്നു. റിട്ട. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ രാജേന്ദ്രന്റേയും വല്ലപ്പുഴ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ എം.പി. മിനിയുടെയും മകനാണ് വിപിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.