ശ്രുതി നാരായണൻ



കാ​ർ​ഷി​ക ഗ​വേ​ഷ​ണ​ത്തി​ന് രാ​ജ്യാ​ന്ത​ര നേ​ട്ടവുമായി ശ്രുതി നാരായണൻ

ആ​ന​ക്ക​ര: കാ​ർ​ഷി​ക ഗ​വേ​ഷ​ണ രം​ഗ​ത്ത് ബ​ഹു​മ​തി​യു​ടെ നെ​റു​ക​യി​ലാ​ണ് ജ​നി​ത​ക ശാ​സ്ത്ര​ജ്ഞ​യാ​യ കു​മ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി​നി

ശ്രുതി നാരായണൻ.

അ​മേ​രി​ക്ക​യി​ലെ യു​വ ഗ​വേ​ഷ​ക​ർ​ക്കു​ള്ള പ​ര​മോ​ന്ന​ത ബ​ഹു​മ​തി​ക​ളി​ലൊ​ന്നാ​ണ് ക്രോം​പ് സ​യ​ൻ​സ് സൊ​സൈ​റ്റി ഓ​ഫ് അ​മേ​രി​ക്ക (സി.​എ​സ്.​എ​സ്.​എ) റി​സ​ർ​ച് അ​വാ​ർ​ഡ്. ഈ ​അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​ത​യാ​ണ് ശ്രു​തി.

അ​വാ​ർ​ഡി​ന് പു​റ​മെ അ​മേ​രി​ക്ക​യി​ലെ മ​റ്റ് പ​ല രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ളും ഗ​വേ​ഷ​ണ മി​ക​വി​ന് ശ്രു​തി​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും അ​തി​െൻറ ഫ​ല​മാ​യ ഉ​യ​ർ​ന്ന താ​പ​നി​ല​യും ജീ​വ​ജാ​ല​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​ന് ഭീ​ഷ​ണി​യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യാ​ൻ ക​രു​ത്തു​ള്ള വി​ള​ക​ളെ വി​ക​സി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ശു​ത്രി​യു​ടെ ഗ​വേ​ഷ​ണം. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ ചെ​റു​ത്ത് നി​ൽ​ക്കാ​ൻ സ​സ്യ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന ജീ​നു​ക​ളെ ക​ണ്ടെ​ത്തു​ക​യും അ​വ​യെ സു​സ്ഥി​ര കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള നൂ​ത​ന മാ​ർ​ഗ​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത് ശാ​സ്ത്ര​ലോ​ക​ത്തി​ന് മു​ത​ൽ​കൂ​ട്ട് ആ​വു​ക​യാ​ണ് ഈ ​മ​ല​യാ​ളി ഗ​വേ​ഷ​ക. അ​മേ​രി​ക്ക​യി​ലെ ക്ലം​സ്​​റ്റ​ൺ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ അ​സി. പ്ര​ഫ​സ​റാ​ണ്.

ശ്രു​തി​യു​ടെ രാ​ജ്യാ​ന്ത​ര ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ൾ​ക്ക് അം​ഗീ​കാ​ര​മാ​വു​ക​യാ​ണ് ഈ ​അ​വാ​ർ​ഡ്. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ ശാ​സ്ത്ര​ജ്ഞ​ൻ​മാ​രു​ടെ സം​ഘ​ട​ന​യാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ സ​യ​ൻ​റി​സ്​​റ്റ്​ ഓ​ഫ് ഇ​ന്ത്യ​ൻ ഒ​റി​ജി​ൻ സം​ഘ​ട​ന​യു​ടെ 2021ലെ ​യ​ങ് റി​സ​ർ​ച് അ​വാ​ർ​ഡും ഇ​തി​ൽ​പ്പെ​ടു​ന്നു.

കു​മ​ര​ന​ല്ലൂ​ര്‍ ജി.​എ​ൽ.​പി റി​ട്ട. അ​ധ്യാ​പ​ക ദ​മ്പ​തി​മാ​രാ​യ പി.​കെ. നാ​രാ​യ​ണ​ൻ​കു​ട്ടി-​ശ്രീ​ദേ​വി എ​ന്നി​വ​രു​ടെ മ​ക​ളാ​ണ് ശ്രു​തി. ഭ​ർ​ത്താ​വ് ക്ലം​സ​ൺ യൂ​നി​വേ​ഴ്റ്റി​യി​ലെ എ​ൻ​റ​മോ​ള​ജി​സ്​​റ്റ്​ പ്ര​ദീ​ഷ് ച​ന്ദ്ര​ൻ. മ​ക​ൾ മി​ഴി സാ​വേ​രി. കു​മ​ര​നെ​ല്ലൂ​ർ ഗ​വ. സ്കൂ​ൾ, തൃ​ശൂ​ർ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ ശ്രു​തി പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക് കൂ​ടി അ​ഭി​മാ​ന​മാ​വു​യാ​ണ്.


Tags:    
News Summary - With international gains in agricultural research Shutri Narayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.