കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലും സെൻററുകളിലും 2020-21 അധ്യയന വർഷത്തെ പി.ജി പ്രോഗ്രാമുകളിലേക്ക് (എം.എഡ്, എം.എ മ്യൂസിക് ഒഴികെ) ആഗസ്റ്റ് 31 വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.
വുഡ് സയൻസ് ആൻഡ് ടെക്നോളജി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി, ഐ.ടി വകുപ്പിൽ എം.സി.എ (രണ്ടുവർഷം), എം.എസ്സി കമ്പ്യൂട്ടർ സയൻസ്, എം.ബി.എ, മോളിക്യുലാർ ബയോളജി, എം.എ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്, ആന്ത്രപോളജി, അപ്ലൈഡ് സുവോളജി, ബയോടെക്നോളജി, മൈക്രോബയോളജി, എൻവയൺമെൻറ് സയൻസ് എന്നിവയോടൊപ്പം ഇംഗ്ലീഷ്, നിയമം, ബി.പി.എഡ്, എം.പി.എഡ്, ലൈബ്രറി സയൻസ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഹിസ്റ്ററി, കെമിസ്ട്രി, ഫിസിക്സ്, ജ്യോഗ്രഫി, മലയാളം, ഹിന്ദി എന്നിവയാണ് കണ്ണൂർ സർവകലാശാല നൽകിവരുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ.
മുൻ സെമസ്റ്റർ/വർഷ പരീക്ഷകളെല്ലാം വിജയിച്ചവർക്കും അവസാന സെമസ്റ്റർ/വർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിദ്യാർഥികൾ അഡ്മിഷ െൻറ അവസാന തീയതിക്കകം യോഗ്യത നേടിയിരിക്കണം.
www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. പഠനവകുപ്പുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതത് വകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭ്യമാണ്.
ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 420 രൂപയും എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് 100 രൂപയുമാണ്. എസ്.ബി.െഎ കലക്ട് മുഖാന്തരം ഓൺലൈനായി ഫീസടക്കാം. ഡി.ഡി, ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കില്ല. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിൻറൗട്ട് സൂക്ഷിച്ച് അഡ്മിഷൻ സമയത്ത് പഠനവകുപ്പുകളിൽ സമർപ്പിക്കണം. ഒന്നിൽ കൂടുതൽ കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. വിവിധ പഠനവകുപ്പുകളിലെ എം.ബി.എ പ്രോഗ്രാമുകൾക്ക് ഒറ്റ അപേക്ഷ മതിയാകും. വെയിറ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ളവർ ഓൺലൈൻ അപേക്ഷയിൽ വ്യക്തമാക്കണം. സംശയങ്ങൾക്ക് ഫോൺ മുഖാന്തരം മാത്രം ബന്ധപ്പെടുക (0494 -2715261, 0497 -2715284).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.