നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി കാലിക്കറ്റ് വിവിധ വകുപ്പുകളിലേക്കും സ്കൂളുകളിലേക്കും ലാബ്, കമ്പ്യൂട്ടർ സെൻറർ, വർക്ക്ഷോപ് തുടങ്ങിയ ഇടങ്ങളിൽ സഹായത്തിന് ടെക്നിക്കൽ സ്റ്റാഫിനെ നിയമിക്കുന്നു. 122 ഒഴിവുകളിലേക്കാണ് നിയമനം. കരാർ അടിസ്ഥാനത്തിലാണ്.
ആർകിടെക്ചർ ആൻഡ് പ്ലാനിങ് (അഞ്ച്), സി.ഇ.ഡി (എട്ട്), സി.എച്ച്.ഇ.ഡി (ഏഴ്), സി.എസ്.ഇ.ഡി (29), ഇ.ഇ.ഡി (16), ഇ.സി.ഇ.ഡി (14), എം.ഇ.ഡി (26), ഫിസിക്സ് (ഏഴ്), കെമിസ്ട്രി (ഏഴ്), ബയോടെക്നോളജി (രണ്ട്), എസ്.എൻ.എസ്.ടി (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ.
ആർകിടെക്ചർ ആൻഡ് പ്ലാനിങ്, സി.ഇ.ഡി, സി.എച്ച്.ഇ.ഡി തസ്തികയിൽ ഡിസംബർ നാലിന് രാവിലെ എട്ടിനാണ് വാക് ഇൻ ഇൻറർവ്യൂ. സി.എസ്.ഇ.ഡി, ഇ.ഇ.ഡി, ഇ.സി.ഇ.ഡി എന്നീ തസ്തികകളിൽ ഡിസംബർ അഞ്ചിന് രാവിലെ എട്ടിനാണ് ഇൻറർവ്യൂ. എം.ഇ.ഡി, ഫിസിക്സ്, കെമിസ്ട്രി, ബയോടെക്നോളജി, എസ്.എൻ.എസ്.ടി എന്നീ തസ്തികകളിൽ ഡിസംബർ ആറിന് രാവിലെ എട്ടിന് ഇൻറർവ്യൂ നടക്കും. അതത് ഡിപ്പാർട്മെൻറുകളിലാണ് ഇൻറർവ്യൂ നടക്കുക.
ഡിേപ്ലാമക്കാർക്ക് 12,500 രൂപയും െഎ.ടി.െഎക്കാർക്ക് 10,000 രൂപയും പ്രതിമാസശമ്പളം ലഭിക്കും.
ഒാരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യതകളുൾപ്പെടെ വിശദവിവരങ്ങൾക്ക്
http://nitc.ac.in/ ൽ Advertisements വിഭാഗത്തിൽ Careers@NITC കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.