ഐ.ഡി.ബി.ഐയിൽ 1000 ഒഴിവുകൾ

ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ് പരസ്യ നമ്പർ 09/2024-25 പ്രകാരം എക്സിക്യൂട്ടിവ് സെയിൽസ് ആൻഡ്​ ഓപറേഷൻസ് (ഇ.എസ്.ഒ) തസ്തികയിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. നവംബർ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www. idbibank.in/careerൽ ലഭ്യമാണ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ആകെ 1000 ഒഴിവുകളാണുള്ളത്. (ജനറൽ 448, എസ്.ടി 94, എസ്.സി 127, ഒ.ബി.സി 231, ഇ.ഡബ്ല്യു.എസ് 100), ഭിന്നശേഷിക്കാർക്ക് 40 ഒഴിവുകളിൽ നിയമനം ലഭിക്കും.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം, കമ്പ്യൂട്ടർ/ഐ.ടി പ്രാവീണ്യമുണ്ടായിരിക്കണം. പ്രായപരിധി 20-25 വയസ്സ്. 1999 ഒക്ടോബർ രണ്ടിന് മുമ്പോ 2004 ഒക്ടോബർ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.

പട്ടിക വിഭാഗത്തിന് അഞ്ചു വർഷം, ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷം , ഭിന്നശേഷിക്കാർക്ക് 10 വർഷം, വിമുക്തഭടന്മാർക്കും മറ്റും അഞ്ചു വർഷം എന്നിങ്ങനെ പ്രായപരിധിയിൽ ഇളവുണ്ട്.

അപേക്ഷാ ഫീസ് 1050 രൂപ. പട്ടിക​,ഭിന്നശേഷി വിഭാഗങ്ങൾക്ക് 250 രൂപ ബാങ്ക് ​ട്രാൻസാക്ഷൻ ചാർജ് കൂടി നൽകണ്ടേിവരും. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്,സർട്ടി​ഫിക്കറ്റ് പരിശോധന, വ്യക്തിഗത അഭിമുഖം, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ ഒരു വർഷത്തേക്കാണ് കരാർ നിയമനമെങ്കിലും സേവന മികവ് പരിഗണിച്ച് ഓരോ വർഷം വീതം നീട്ടിക്കിട്ടാവുന്നതാണ്. ശമ്പളം ആദ്യവർഷം പ്രതിമാസം 29,000 രൂപയും രണ്ടാം വർഷം 31,000 രൂപയും.

രണ്ടു വർഷത്തെ സേവനം പൂർത്തിയാക്കുന്നവർക്ക് ജൂനിയർ അസിസ്റ്റന്റ് മാനേജറായി നിയമനം ലഭിക്കാൻ അർഹതയുണ്ടായിരിക്കും. ഒഴിവ് തെളിയിക്കുന്നവർക്ക് ഇതിനായുള്ള സെലക്ഷൻ നടപടികളിൽ പ​ങ്കെടുക്കാം. ജൂനിയർ അിസ്റ്റന്റ് മാനേജറായി നിയമനം ലഭിക്കുന്നവർക്ക് ഏകദേശം 6.50 ലക്ഷം രൂപ വാർഷിക ശമ്പളമായി ലഭിക്കും.

Tags:    
News Summary - 1000 Vacancies in IDBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.