ബാങ്കുകളിൽ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഒരു സുവർണാവസരം. 14,192 ഒഴിവുകളിലേക്ക് െഎ.ബി.പി.എസ് (ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ) നടത്തുന്ന പൊതുപ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. 2017 സെപ്റ്റംബറിലോ നവംബറിലോ ആയിരിക്കും പരീക്ഷ. ഡിസംബറിലായിരിക്കും ഇൻറർവ്യൂ. പ്രാദേശിക ഗ്രാമീണ ബാങ്കുകളിലേക്കായിരിക്കും നിയമനം.
ഗ്രൂപ് ‘എ’ ഒാഫിസർ (സ്കെയിൽ-I, II & III), ഗ്രൂപ് ‘ബി’ ഒാഫിസ് അസിസ്റ്റൻറ് (മൾട്ടിപർപസ്) എന്ന തസ്തികയിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ ഉദ്യോഗർഥികൾക്ക് ജൂലൈ 12 മുതൽ ഒാൺലൈനായി അപേക്ഷിക്കാം. ആഗസ്റ്റ് ഒന്നാണ് അവസാന തീയതി.
തസ്തികയും ഒഴിവുകളും എന്ന ക്രമത്തിൽ താഴെ:
1. ഒാഫിസ് അസിസ്റ്റൻറ് (മൾട്ടിപർപസ്)-7374
2. ഒാഫിസേഴ്സ് സ്കെയിൽ-I- 4865
3. ഒാഫിസേഴ്സ് സ്കെയിൽ-II (അഗ്രികൾചറൽ ഒാഫിസർ)-169
4. ഒാഫിസേഴ്സ് സ്കെയിൽ-II (മാർക്കറ്റിങ് ഒാഫിസർ)-33
5. ഒാഫിസേഴ്സ് സ്കെയിൽ-II (ട്രഷറി മാനേജർ)-11
6. ഒാഫിസേഴ്സ് സ്കെയിൽ-II (ലോ ഒാഫിസർ)- 21
7. ഒാഫിസേഴ്സ് സ്കെയിൽ-II (ചാർേട്ടഡ് അക്കൗണ്ടൻറ്)-34
8. ഒാഫിസേഴ്സ് സ്കെയിൽ-II (ഇൻഫർമേഷൻ ടെക്നോളജി ഒാഫിസർ)-83
9. ഒാഫിസേഴ്സ് സ്കെയിൽ-II (ജനറൽ ബാങ്കിങ് ഒാഫിസർ)-1395
10. ഒാഫിസേഴ്സ് സ്കെയിൽ-III- 207
പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത :
ഒാരോ തസ്തികക്കും പ്രത്യേകമായി നിശ്ചയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദവിവരങ്ങൾ www.ibps.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ്: ഒാൺലൈൻ പരീക്ഷയുടെയും ഇൻറർവ്യൂവിെൻറയും (പ്രിലിമിനറി & മെയിൻ) അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക.
അപേക്ഷഫീസ്: എസ്.എസി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 100 രൂപയും ജനറൽ വിഭാഗങ്ങൾക്ക് 600 രൂപയുമാണ് ഫീസ്.
ഡെബിറ്റ് കാർഡ്, െക്രഡിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിങ്, മൊബൈൽ വാലറ്റ് എന്നിവ മുഖേന ഫീസടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.