ന്യൂഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് 2018 ജനുവരി സെഷനിലേക്ക് ജൂനിയർ െറസിഡൻറ് തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സ്പെഷലൈസേഷനുകളിലായി 194 ഒഴിവുകളാണുള്ളത്.
ബ്ലഡ് ബാങ്ക് (നാല്), ബ്ലഡ് ബാങ്ക് (സി.എൻ.സി)(മൂന്ന്), ബ്ലഡ് ബാങ്ക് (ട്രോമ സെൻറർ) (രണ്ട്), ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി (ആറ്), കാർഡിയാക് റേഡിയോളജി (ഒന്ന്), കാർഡിയോളജി (ഒന്ന്), കമ്യൂണിറ്റി മെഡിസിൻ (നാല്), സി.ടി.വി.എസ് (ഒന്ന്), ഡർമറ്റോളജി ആൻഡ് വെനെറോളജി (ഒന്ന്), ഇ.എച്ച്.എസ് (മൂന്ന്), എമർജൻസി െമഡിസിൻ (76), എമർജൻസി മെഡിസിൻ (ട്രോമ സെൻറർ) (പത്ത്), ജെറിയാട്രിക് മെഡിസിൻ (രണ്ട്), ലാബ് മെഡിസിൻ (രണ്ട്), ലാബ് മെഡിസിൻ (ട്രോമ സെൻറർ) (രണ്ട്), നെഫ്രോളജി (മൂന്ന്), ന്യൂറോളജി (ഒന്ന്), ന്യൂറോസർജറി (ട്രോമ സെൻറർ) (അഞ്ച്), ന്യൂറോറേഡിയോളജി (രണ്ട്), ഒാർത്തോപീഡിക്സ് (ട്രോമ സെൻറർ) (നാല്), പീഡിയാട്രിക് (കാഷ്വാലിറ്റി) (അഞ്ച്), സൈക്യാട്രി (ആറ്), റേഡിയോളജി (ട്രോമ സെൻറർ) (മൂന്ന്), റേഡിയോതെറപ്പി (ആറ്), റൂമറ്റോളജി (രണ്ട്), സർജറി (ട്രോമ സെൻറർ) (31), ഡെൻറൽ സർജറി പ്ലസ് സി.ഡി.ഇ.ആർ (എട്ട്) എന്നിങ്ങനെയാണ് ഒഴിവുകൾ.
മെഡിക്കൽ/ഡെൻറൽ കൗൺസിൽ ഒാഫ് ഇന്ത്യ അംഗീകാരമുള്ള എം.ബി.ബി.എസ്/ബി.ഡി.എസ് വിജയകരമായി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. 2015 ജനുവരി ഒന്നിനും 2017 ഡിസംബർ 31നുമിടയിൽ കോഴ്സ് പൂർത്തിയാക്കുന്നവർ മാത്രം അപേക്ഷിച്ചാൽ മതി.
www.aiimsexams.org ൽ വിശദവിവരങ്ങൾ ലഭ്യമാണ്. ഡിസംബർ ഒമ്പതു വരെ അപേക്ഷിക്കാം. കൗൺസലിങ് ഡിസംബർ 26ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.