നി​ഫ്റ്റി​ൽ പ​ഠി​ക്കാം;ഫാ​ഷ​ൻ ടെ​ക്നോ​ള​ജി,ഡി​സൈ​ൻ, മാ​നേ​ജ്മെ​ന്റ്

യു​വ​ത​യു​ടെ ഹ​ര​മാ​ണ് ഫാ​ഷ​ൻ. ഫാ​ഷ​ൻ ലോ​ക​ത്ത് മി​ക​ച്ച ക​രി​യ​ർ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ പാ​ഠ്യ​പ​ദ്ധ​തി​യാ​ണ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി​യും ഫാ​ഷ​ൻ ഡി​സൈ​നു​മൊ​ക്കെ. ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, ഗ​വേ​ഷ​ണ പ​ഠ​നാ​വ​സ​ര​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ലു​ണ്ട്. ഫാ​ഷ​ൻ ടെ​ക്നോ​ള​ജി, ഡി​സൈ​ൻ, മാ​നേ​ജ്മെ​ന്റ് മേ​ഖ​ല​ക​ളി​ൽ ഗു​ണ​മേ​ന്മ​യോ​ടു​കൂ​ടി​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ-​ഗ​വേ​ഷ​ണ പ​ഠ​നാ​വ​സ​ര​ങ്ങ​ളൊ​രു​ക്കു​ന്ന ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള മു​ൻ​നി​ര സ്ഥാ​പ​ന​മാ​ണ് നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി അ​ഥ​വാ നി​ഫ്റ്റ്. ഇ​വി​ടെ 2025 വ​ർ​ഷ​​ത്തെ ബി​രു​ദം (യു.​ജി), ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം (പി.​ജി), പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ (നി​ഫ്റ്റി-2025)​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി​യാ​ണ് ന​ട​ത്തി​പ്പു​കാ​ർ.

യു.​ജി പ്രോ​ഗ്രാ​മു​ക​ളി​ൽ ബാ​ച്ചി​ല​ർ ഓ​ഫ് ഡി​സൈ​ൻ (ബി.​ഡെ​സ്), ബാ​ച്ചി​ല​ർ ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി (ബി.​എ​ഫ്.​ടെ​ക്) എ​ന്നി​വ​യി​ലും പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ൽ മാ​സ്റ്റ​ർ ഓ​ഫ് ഡി​സൈ​ൻ (എം.​ഡെ​സ്), മാ​സ്റ്റ​ർ ഓ​ഫ് ഫാ​ഷ​ൻ മാ​നേ​ജ്മെ​ന്റ് (എം.​എ​ഫ്.​എം), മാ​സ്റ്റ​ർ ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി (എം.​എ​ഫ്.​ടെ​ക്) എ​ന്നി​വ​യി​ലു​മാ​ണ് പ്ര​വേ​ശ​നം.

പ്ര​വേ​ശ​ന പ​രീ​ക്ഷ: ബി.​ഡെ​സ്, എം.​ഡെ​സ് കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ജ​ന​റ​ൽ എ​ബി​ലി​റ്റി ടെ​സ്റ്റ് (ഗാ​ട്ട്) , ക്രി​യേ​റ്റി​വ് എ​ബി​ലി​റ്റി ടെ​സ്റ്റ് (കാ​റ്റ്) എ​ന്നി​വ​യി​ൽ യോ​ഗ്യ​ത നേ​ട​ണം.

ബി.​എ​ഫ്.​ടെ​ക്, എം.​എ​ഫ്.​എം, എം.​എ​ഫ്.​ടെ​ക് കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ജ​ന​റ​ൽ എ​ബി​ലി​റ്റി ടെ​സ്റ്റി​ൽ യോ​ഗ്യ​ത നേ​ടി​യാ​ൽ മ​തി.

‘ഗാ​ട്ട്’ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യും ‘കാ​റ്റ്’ പേ​പ്പ​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യു​മാ​ണ്. ടെ​സ്റ്റി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം ന​ട​ത്തി മെ​രി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കും. (പി.​എ​ച്ച്.​ഡി​ക്ക് പ്ര​ത്യേ​ക പ​രീ​ക്ഷ​യാ​ണ്. റി​സ​ർ​ച് പ്ര​പ്പോ​സ​ൽ പ്ര​സ​ന്റേ​ഷ​നും ഇ​ന്റ​ർ​വ്യൂ​വും സെ​ല​ക്ഷ​ന്റെ ഭാ​ഗ​മാ​ണ്).

ഫ്രെ​ബ്രു​വ​രി ഒ​മ്പ​ത് ഞാ​യ​റാ​ഴ്ച​യാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ. പ​രീ​ക്ഷാ​ഘ​ട​ന​യും സി​ല​ബ​സും സ​മ​യ​ക്ര​മ​വും നി​ഫ്റ്റ് കാ​മ്പ​സു​ക​ളും കോ​ഴ്സു​ക​ളും പ്ര​വേ​ശ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളും അ​ട​ങ്ങി​യ 2025ലെ ​പ്രോ​സ്​​പെ​ക്ട​സ്, എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ വി​ജ്ഞാ​പ​നം https://exams.nta.ac.in/NIFTൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

അ​പേ​ക്ഷ ഫീ​സ്: ഓ​പ​ൺ/​ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഓ​രോ പ്രോ​ഗ്രാ​മി​നും 3000 രൂ​പ​യാ​ണ് അ​പേ​ക്ഷ ഫീ​സ്. എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 1500 രൂ​പ മ​തി. ര​ണ്ട് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 4500 രൂ​പ, 2250 രൂ​പ എ​ന്നി​ങ്ങ​നെ ന​ൽ​കി​യാ​ൽ മ​തി. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കും വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റും 125 ഡോ​ള​റാ​ണ് ഫീ​സ്. ബാ​ങ്ക് സ​ർ​വി​സ് ചാ​ർ​ജ് കൂ​ടി ന​ൽ​കേ​ണ്ടി​വ​രും.

വെ​ബ്സൈ​റ്റ് വ​ഴി ജ​നു​വ​രി ആ​റു വ​രെ ഓ​ൺ​​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​വും ന​ട​ത്താ​വു​ന്ന​താ​ണ്. ജ​നു​വ​രി ഏ​ഴു മു​ത​ൽ ഒ​മ്പ​തു വ​രെ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ലേ​റ്റ് ഫീ​സാ​യി 5000 രൂ​പ കൂ​ടി ന​ൽ​ക​ണം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ലെ തെ​റ്റ് തി​രു​ത്തു​ന്ന​തി​ന് ജ​നു​വ​രി 10-12 വ​രെ സൗ​ക​ര്യം ല​ഭി​ക്കും.

പ്ര​വേ​ശ​ന യോ​ഗ്യ​ത: ബി.​ഡെ​സ് പ്രോ​ഗ്രാ​മി​ന് പ്ല​സ് ടു/​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. 3/4 വ​ർ​ഷ അം​ഗീ​കൃ​ത ഡി​പ്ലോ​മ​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും.

ബി.​എ​ഫ്.​ടെ​ക് പ്രോ​ഗ്രാ​മി​ന് മാ​ത്ത​മാ​റ്റി​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച് പ്ല​സ്ടു/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. 3/4 വ​ർ​ഷം അം​ഗീ​കൃ​ത എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

പ്രാ​യ​പ​രി​ധി 2025 ആ​ഗ​സ്റ്റ് ഒ​ന്നി​ന് 24 വ​യ​സ്സി​ൽ താ​ഴെ​യാ​വ​ണം. എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് പ്രാ​യ​പ​രി​ധി​യി​ൽ അ​ഞ്ച​ു വ​ർ​ഷ​ത്തെ ഇ​ള​വു​ണ്ട്.

എം.​ഡെ​സ്, എം.​എ​ഫ്.​എം പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം അ​ല്ലെ​ങ്കി​ൽ നി​ഫ്റ്റ്/​എ​ൻ.​ഐ.​ഡി ഡി​പ്ലോ​മ. എം.​എ​ഫ്.​ടെ​ക് കോ​ഴ്സ് ബി.​എ​ഫ്.​ടെ​ക്/​ബി.​ഇ/​ബി.​ടെ​ക് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ്. പി.​ജി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്രാ​യ​പ​രി​ധി​യി​ല്ല.

യു.​ജി സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ: ബി.​ഡെ​സ്-​നാ​ല് വ​ർ​ഷം, ഫാ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ, അ​ക്സ​സ​റി ഡി​സൈ​ൻ, ഫാ​ഷ​ൻ ഡി​സൈ​ൻ, നി​റ്റ്​​വെ​യ​ർ ഡി​സൈ​ൻ, ല​ത​ർ ഡി​സൈ​ൻ, ടെ​ക്സ്റ്റൈ​ൽ ഡി​സൈ​ൻ, ഫാ​ഷ​ൻ ഇ​ന്റീ​രി​യേ​ഴ്സ്.

ബി.​എ​ഫ്.​ടെ​ക്-​നാ​ല് വ​ർ​ഷം-​അ​പ്പാ​ര​ൽ പ്രൊ​ഡ​ക്ഷ​ൻ.

നി​ഫ്റ്റി പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ: കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, കൊ​ല്ലം, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ; ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി.

തൊ​ഴി​ൽ സാ​ധ്യ​ത: നി​ഫ്റ്റി​ൽ പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്ക് ഫാ​ഷ​ൻ ഡി​സൈ​ന​ർ, ടെ​ക്സ്റ്റൈ​ൽ ഡി​സൈ​ന​ർ, ഫാ​ഷ​ൻ മേ​ർ​ക്ക​ൻ​ഡൈ​സ​ർ, ഫാ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്റ്, ഫാ​ഷ​ൻ ജേ​ണ​ലി​സ്റ്റ്, സ്റ്റൈ​ലി​സ്റ്റ്, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ, ഫാ​ഷ​ൻ മാ​ർ​ക്ക​റ്റി​ങ് സ്​​പെ​ഷ​ലി​സ്റ്റ് മു​ത​ലാ​യ തൊ​ഴി​ൽ​സാ​ധ്യ​ത​ക​ളാ​ണു​ള്ള​ത്. പി.​ജി, പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ൾ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് അ​ധ്യാ​പ​ക​രാ​കാം.

19 നി​ഫ്റ്റ് കാ​മ്പ​സു​ക​ൾ

ക​ണ്ണൂ​ർ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യൊ​ട്ടാ​കെ 19 നി​ഫ്റ്റ് കാ​മ്പ​സു​ക​ളാ​ണു​ള്ള​ത്. ക​ണ്ണൂ​രി​ൽ ബി.​ഡെ​സ്-​ഫാ​ഷ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ-34 സീ​റ്റ് (കേ​ര​ള​ത്തി​ലു​ള്ള​വ​ർ​ക്ക് 7സീ​റ്റ്), ഫാ​ഷ​ൻ ഡി​സൈ​ൻ-34 (7); നി​റ്റ്‍വി​യ​ർ ഡി​സൈ​ൻ-34 (7); ടെ​ക്സ്റ്റൈ​ൽ ഡി​സൈ​ൻ-34 (7); ബി.​എ​ഫ്.​ടെ​ക് (അ​പ്പാ​ര​ൽ പ്രൊ​ഡ​ക്ഷ​ൻ) 34 (7); എം.​ഡെ​സ്-34 (7); എം.​എ​ഫ്.​എം-34 (7) എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ഴ്സു​ക​ളും സീ​റ്റു​ക​ളും.

ബം​ഗ​ളൂ​രു, ഭോ​പാ​ൽ, ചെ​ന്നൈ, ദാ​മ​ൻ, ഗാ​ന്ധി​ന​ഗ​ർ, ഹൈ​ദ​രാ​ബാ​ദ്, കൊ​ൽ​ക്ക​ത്ത, മും​ബൈ, ന്യൂ​ഡ​ൽ​ഹി, റാ​യ്ബ​റേ​ലി, പ​ട്ന, പ​ഞ്ച​കു​ല, ഷി​ല്ലോ​ങ്, കാ​ൻ​ഗ്ര, ജോ​ധ്പൂ​ർ, ഭു​വ​നേ​ശ്വ​ർ, ശ്രീ​ന​ഗ​ർ, വാ​ര​ണാ​സി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റ് നി​ഫ്റ്റ് കാ​മ്പ​സു​ക​ളു​ള്ള​ത്. ഓ​രോ കാ​മ്പ​സി​ലും ല​ഭ്യ​മാ​യ കോ​ഴ്സു​ക​ളും സീ​റ്റു​ക​ളും പ്രോ​സ്​​പെ​ക്ട​സി​ലു​ണ്ട്.

Tags:    
News Summary - Study Fashion Technology, Design and Management at NIFT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.