തോട്ടവിള പരിപാലനം, പുഷ്പകൃഷി, പൂന്തോട്ട നിർമിതി, ഉൽപന്ന വൈവിധ്യവത്കരണ മേഖലകളിലും മറ്റും താൽപര്യമുള്ളവർക്ക് അനുയോജ്യമായ നാലുവർഷത്തെ ബി.എസ് സി ഹോർട്ടികൾചർ (ഓണേഴ്സ്) കോഴ്സ് പഠിക്കാൻ വെള്ളാനിക്കരയിലെ കാർഷിക കോളജിൽ അവസരം.
ഹോർട്ടികൾചർ മേഖലക്കാവശ്യമായ മാനവശേഷി വികസിപ്പിക്കുക, പുതിയ സംരംഭകരെ സൃഷ്ടിക്കുക, നൂതന ആശയങ്ങൾ വികസിപ്പിച്ചെടുക്കുക, കാർഷിക വിദ്യാഭ്യാസ ഗവേഷണത്തിന് പുതിയ ദിശാബോധം നൽകുന്നതടക്കമുള്ള ലക്ഷ്യങ്ങൾ പാഠ്യപദ്ധതിയിലുണ്ട്. തോട്ടവിളകൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ, പുഷ്പവിളകൾ, ഔഷധ പരിമള സസ്യങ്ങൾ എന്നിവയുടെ ശാസ്ത്രീയ പരിപാലനം, വിളവെടുപ്പ്, മണ്ണ് ശാസ്ത്രം, സസ്യ സംരക്ഷണ ജനിതകശാസ്ത്രം, ജൈവ സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങൾ പഠിക്കും. എട്ട് സെമസ്റ്ററുകളായാണ് കോഴ്സ്.
പ്രവേശനം: 40 സീറ്റുകളുണ്ട്. നീറ്റ്-കീം മെഡിക്കൽ റാങ്ക് ലിസ്റ്റിൽനിന്ന് 31 സീറ്റുകളിലും സി.യു.ഇ.ടി ഐ.സി.എ.ആർ (യു.ജി) റാങ്ക് ലിസ്റ്റിൽനിന്ന് എട്ടു സീറ്റുകളിലേക്കുമാണ് പ്രവേശനം.
ഫീസ് ഘടന: സെമസ്റ്റർ ട്യൂഷൻ ഫീസ് 97,760 രൂപ, സ്പെഷൽ ഫീസ് 1,600 രൂപ. ഓരോ സെമസ്റ്ററിലും ആകെ ഒരു ലക്ഷം രൂപ വീതമാണ് ഫീസ്. കോഷൻ ഡിപ്പോസിറ്റായി രണ്ടു ലക്ഷം നൽകണം (ഈ തുക തിരികെ ലഭിക്കും.)
പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.admissions.kau.in ൽനിന്നും ലഭിക്കും. ഡിസംബർ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. പഠിച്ചിറങ്ങുന്നവർക്ക് കൃഷി വകുപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളിൽ തൊഴിൽ സാധ്യതയുണ്ട്. പി.ജിയും ഡോക്ടറേറ്റും നേടുന്നവർക്ക് കാർഷിക ഗവേഷണ സ്ഥാപനങ്ങളിലും കാർഷിക സർവകലാശാല/കോളജുക ളിലും ജോലി നേടാം. സംരംഭക സാധ്യതകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.