വിശാഖപട്ടണം നേവല്‍ ഡോക്യാര്‍ഡില്‍ 185 അപ്രന്‍റിസ്

വിശാഖപട്ടണം നേവല്‍ ഡോക്യാര്‍ഡില്‍ അപ്രന്‍റീസായി 185 പേരെ നിയമിക്കുന്നു. ഇലക്ട്രീഷ്യന്‍ (35), ഇലക്ട്രോണിക്സ് മെക്കാനിക് (25), ഫിറ്റര്‍ (30), ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് (18), മെഷിനിസ്റ്റ് (20), മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്‍റനന്‍സ് (6), പെയിന്‍റര്‍ (12), ആര്‍ ആന്‍ഡ് എ.ഐ.സി മെക്കാനിക് (18), വെല്‍ഡര്‍-ഗ്യാസ്  ആന്‍ഡ് ഇലക്ട്രിക് (18), ഫൗണ്ടറിമാന്‍ (3) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഫൗണ്ടറിമാന് രണ്ട് വര്‍ഷവും ബാക്കിയുള്ളവയില്‍ ഒരു വര്‍ഷവുമാണ് പരിശീലനം. 
യോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യവും അതത് ട്രേഡില്‍ 65 ശതമാനം മാര്‍ക്കോടെ ഐ.ടി.ഐയും. 
പ്രായപരിധി: ജനറല്‍ വിഭാഗത്തിലുള്ളവര്‍ 1995 ഏപ്രില്‍ 15നും 2002 ഏപ്രില്‍ 15നുമിടയില്‍ ജനിച്ചവരായിരിക്കണം,  1990 ഏപ്രില്‍ 15നും 2002 ഏപ്രില്‍ 15നുമിടിയില്‍ ജനിച്ച എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 
സ്റ്റൈപെന്‍ഡ്: 7036-7916 രൂപ. 
തെരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തില്‍. 
അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, 22*10 സെ.മീ വലിപ്പമുള്ള, 10 രൂപയുടെ സ്റ്റാമ്പ് പതിച്ച കവര്‍ എന്നിവ സഹിതം ദ ഓഫിസര്‍ ഇന്‍ ചാര്‍ജ് (ഫോര്‍ അപ്രന്‍റിഷിപ് എന്‍റോള്‍മെന്‍റ്), നേവല്‍ ഡോക്യാര്‍ഡ് അപ്രന്‍റീസ് സ്കൂള്‍, വി.എം നേവല്‍ ബേസ്, വിശാഖപട്ടണം-530014 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ഡിസംബര്‍ 31. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.