ഐ.എസ്.ആര്‍.ഒയില്‍ 18 ഗവേഷകര്‍

ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച് ഓര്‍ഗനൈസേഷന്‍െറ ഹൈദരാബാദിലെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്‍ററില്‍ 18 ഗവേഷക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസര്‍ച് സയന്‍റിസ്റ്റ് (8), ജൂനിയര്‍ റിസര്‍ച് ഫെലോ (10) എന്നീ ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കേണ്ടത്. 
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ് ബി.ഇ/ ബി.ടെക്, കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ഇ, ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് റിസര്‍ച് സയന്‍റിസ്റ്റ് തസ്തികയില്‍ അപേക്ഷിക്കാം. 
ഹൈഡ്രോളജി, ഹൈഡ്രോളിക്സ്, ഇറിഗേഷന്‍, അഗ്രികള്‍ചറല്‍ എന്‍ജിനീയറിങ്, സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍, റിമോട്ട് സെന്‍സിങ് ആന്‍ഡ് ജി.ഐ.എസ്, ജിയോ ഇന്‍ഫര്‍മാറ്റിക്സ്, മെറ്റീരിയോളജി, അറ്റ്സ്മോഫെറിക് സയന്‍സ്, ഫിസിക്സ്, ജിയോഫിസിക്സ്, ജിയോളജി, അഗ്രികള്‍ചര്‍, അഗ്രികെമിസ്ട്രി തുടങ്ങിയ വിഷയങ്ങളില്‍ എം.ടെക് ഉള്ളവര്‍ക്ക് ജൂനിയര്‍ റിസര്‍ച് ഫെലോയായും അപേക്ഷിക്കാം. നെറ്റ്/ഗേറ്റ്/ജാം/ജിപാറ്റ്/ജെസ്റ്റ്/ ജീബില്‍സ് തുടങ്ങി ഏതെങ്കിലും യോഗ്യത നേടിയിരിക്കണം. 
റിസര്‍ച് അസോസിയേറ്റ് തസ്തികയില്‍ 18.12.2015 അടിസ്ഥാനത്തില്‍ 35 വയസ്സും ജൂനിയര്‍ റിസര്‍ച് ഫെലോക്ക് 28 വയസ്സും കവിയരുത്. അഭിമുഖത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. www.nrsc.gov.in എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 18 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റില്‍. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.