വിശാഖപട്ടണം നേവല്‍ ഡോക്യാര്‍ഡില്‍ ട്രേഡ്സ്മാന്‍ (സ്കില്‍ഡ്) തസ്തികയില്‍ 1121 ഒഴിവുകള്‍. ഒഴിവ് വിവരങ്ങള്‍: കമ്പ്യൂട്ടര്‍ ഫിറ്റര്‍-49, ഇലക്ട്രോണിക്സ് ഫിറ്റര്‍-58, റഡാര്‍ ഫിറ്റര്‍-21, റേഡിയോ ഫിറ്റര്‍-11, സോണാര്‍ ഫിറ്റര്‍-10, ഗിറോ ഫിറ്റര്‍-7, മെഷീനറി കണ്‍ട്രോള്‍ ഫിറ്റര്‍-28, ഇലക്ട്രിക്കല്‍ ഫിറ്റര്‍-179, ഇന്‍സ്ട്രുമെന്‍റ് ഫിറ്റര്‍-36, എന്‍ജിന്‍ ഫിറ്റര്‍-213, ബോയ്ലര്‍ മേക്കര്‍-19, ഐ.സി.ഇ ഫിറ്റര്‍-41, ജി.ടി ഫിറ്റര്‍-25, ഐ.സി.ഇ ഫിറ്റര്‍ ക്രെയ്ന്‍-9, മെഷീനിസ്റ്റ്-77, പൈപ് ഫിറ്റര്‍-54, റെഫ്രിജറേറ്റര്‍ & എയര്‍ കണ്ടീഷനര്‍ ഫിറ്റര്‍-64, പാറ്റേണ്‍ മേക്കര്‍-8, ഫൗണ്‍ട്രി-1, പെയ്ന്‍റര്‍-3, ബ്ളാക്സ്മിത്ത്-12, പ്ളേറ്റര്‍-84, ലാഗര്‍-3, ഷിപ്റൈറ്റ്-49, വെല്‍ഡര്‍-46, മില്‍റൈറ്റ്-14.
യോഗ്യത:
1. ഇംഗ്ളീഷ് പരിജ്ഞാനത്തോടെ അംഗീകൃത സ്ഥാപനത്തില്‍/ബോര്‍ഡില്‍നിന്ന് മെട്രിക്കുലേഷന്‍ അല്ളെങ്കില്‍ തത്തുല്യം.
2. ആവശ്യമായ ഫീഡര്‍ ട്രേഡില്‍ അപ്രന്‍ൈറസ്ഷിപ് പൂര്‍ത്തിയാക്കിയിരിക്കുകയും നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രെയ്നിങ് നല്‍കുന്ന നാഷനല്‍ അപ്രന്‍ൈറസ്ഷിപ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും വേണം.
3. എക്സ്-സര്‍വിസ്മെന്‍, മെക്കാനിക് അല്ളെങ്കില്‍ തത്തുല്യം, കര, നാവിക, വ്യോമ സേനകളിലേതിലെങ്കിലും പ്രസ്തുത ടെക്നിക്കല്‍ ബ്രാഞ്ചില്‍ രണ്ടു വര്‍ഷത്തെ സര്‍വിസോടുകൂടി.
18നും 25നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അര്‍ഹരായവര്‍ക്ക് ഇളവ് ലഭിക്കും.
യോഗ്യരായവരെ നേരിട്ടുള്ള നിയമനത്തിലൂടെയായിരിക്കും തെരഞ്ഞെടുക്കുക. അപേക്ഷകരില്‍നിന്ന് അര്‍ഹരായവര്‍ക്ക് എഴുത്തുപരീക്ഷ നടത്തും.
www.indiannavy.nic.in/content/ navaldockyardvisakhapatnam എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭിക്കും. നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സെല്‍ഫ് അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും ഫോട്ടോയും സഹിതം ദ അഡ്മിറല്‍ സൂപ്രണ്ട് (ഫോര്‍ മാനേജര്‍ പേഴ്സനല്‍), നേവല്‍ ഡോക്യാര്‍ഡ്, വിശാഖപട്ടണം-530014 എന്ന വിലാസത്തില്‍ രജിസ്ട്രേഡ് തപാലിലോ സ്പീഡ് പോസ്റ്റിലോ അയക്കുക.
ഡിസംബര്‍ 12 ന് ഇറങ്ങിയ എംപ്ളോയ്മെന്‍റ് ന്യൂസിലാണ് ഈ തസ്തികയുടെ പരസ്യം വന്നത്. അടുത്ത 30 ദിവസത്തിനകം അപേക്ഷ മേല്‍പറഞ്ഞ വിലാസത്തില്‍ കിട്ടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.