ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ 38 ഒഴിവ്

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ 38 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്‍റ് 4 (പ്രൊഡക്ഷന്‍), ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്‍റ് 4 (പി ആന്‍ഡ് യു- ബോയ്ലര്‍-9),  ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്‍റ് 4 (പി ആന്‍ഡ് യു ഓപറേഷന്‍സ്, ജൂനിയര്‍ അസിസ്റ്റന്‍റ് 4 (ഇലക്ട്രികല്‍), ജൂനിയര്‍ കണ്‍ട്രോള്‍ റൂം ഓപറേറ്റര്‍- 4(10), ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്‍റ്-4 (ഫയര്‍ ആന്‍ഡ് സേഫ്റ്റി) (3) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
യോഗ്യത: ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്‍റ് 4 (പ്രൊഡക്ഷന്‍)- കെമികല്‍/ റിഫൈനറി ആന്‍ഡ് പെട്രോകെമികല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ളോമ, കെമിസ്ട്രി, ഫിസിക്സ്, മാത്സ്, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി ബി.എസ്സി. 
ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്‍റ്-4 (പവര്‍ ആന്‍ഡ് യൂട്ടിലിറ്റീസ്- ബോയ്ലര്‍- മെകാനികല്‍, ഇലക്ട്രികല്‍ എന്‍ജിനീയറിങ്, ബോയ്ലര്‍ കോപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും വേണം. 
ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്‍റ് 4(പി ആന്‍ഡ് യു ഓപറേഷന്‍സ്, ജൂനിയര്‍ അസിസ്റ്റന്‍റ് 4 (ഇലക്ട്രികല്‍), ജൂനിയര്‍ കണ്‍ട്രോള്‍ റൂം ഓപറേറ്റര്‍- 4- ഇലക്ട്രികല്‍ എന്‍ജിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ളോമ. 
ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്‍റ് 4 (ഫയര്‍ ആന്‍ഡ് സേഫ്റ്റി)- മെട്രികുലേഷന്‍, സബ് ഓഫിസേഴ്സ് കോഴ്സ്, ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ ലൈസന്‍സ്. 
പ്രായപരിധി: 18നും 26നും ഇടയില്‍. 2016 ജനുവരി ഒന്ന് അടിസ്ഥാനത്തില്‍. 
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്‍റ്-4 (ഫയര്‍ ആന്‍ഡ് സേഫ്റ്റി) തസ്തികയില്‍ ശാരീരിക ക്ഷമത പരിശോധനയുമുണ്ടായിരിക്കും. 
www.iocl.com എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചീഫ് ഹ്യുമന്‍ റിസോഴ്സ് മാനേജര്‍, ബറൗണി റിഫൈനറി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ബഗുസരായ് -851114 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി 2016 ജനുവരി 20. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.