ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡില്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ ഡ്യൂട്ടി, ജനറല്‍ ഡ്യൂട്ടി പൈലറ്റ്, അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് (വുമണ്‍-എസ്.എസ്.എ), ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് , കമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ്, ടെക്നിക്കല്‍ (മെക്കാനിക്കല്‍/എയ്റോനോട്ടിക്കല്‍), അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് (ലോ) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടെക്നിക്കല്‍, ലോ ബ്രാഞ്ചുകളില്‍ എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ.
യോഗ്യത: ജനറല്‍ ഡ്യൂട്ടി (പുരുഷന്മാര്‍)-ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്ളസ് ടു, 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. 1991 ജൂലൈ ഒന്നിനും 1995 ജൂണ്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം.
ജനറല്‍ ഡ്യൂട്ടി-പൈലറ്റ് (പുരുഷന്മാര്‍)-ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്ളസ് ടു, 60 ശതമാനം മാര്‍ക്കോടെ ബി.എസ്സി മാത്തമാറ്റിക്സ്, ഫിസിക്സ്. 1991 ജൂലൈ ഒന്നിനും 1997 ജൂണ്‍ 30നുമിടയില്‍ ജനിച്ചവരായിരിക്കണം.
ടെക്നിക്കല്‍ ബ്രാഞ്ച്-മെക്കാനികല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍-നേവല്‍ ആര്‍ക്കിടെക്ചര്‍, മെക്കാനിക്കല്‍, മറൈന്‍, ഓട്ടോമോട്ടീവ്, മെകാട്രോണിക്സ്, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് പ്രൊഡക്ഷന്‍, മെറ്റലര്‍ജി, ഡിസൈന്‍, എയ്റോനോട്ടിക്കല്‍, എയ്റോസ്പെയില്‍ എന്‍ജിനീയറിങ് ബിരുദം.
ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ അപേക്ഷിക്കാന്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്‍േറഷന്‍, ഇന്‍സ്ട്രുമെന്‍േറഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, പവര്‍ എന്‍ജിനീയറിങ്, പവര്‍ ഇലക്ട്രോണിക്സ് ബിരുദം വേണം. ടെക്നിക്കല്‍ ബ്രാഞ്ചിലേക്ക് 1995 ജൂലൈ ഒന്നും 1995 ജൂണ്‍ 30നുമിടയില്‍ ജനിച്ചവരായിരിക്കണം. ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ അപേക്ഷിക്കാന്‍ 1986 ജൂലൈ ഒന്നിനും 1995 ജൂണ്‍ 30നും ഇടയില്‍ ജനിച്ചരായിരിക്കണം.
ലോ നിയമത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. ബിരുദത്തിനുശേഷം മൂന്നു വര്‍ഷവും പ്ളസ് ടുവിനുശേഷം അഞ്ചു വര്‍ഷവും നിയമം പഠിച്ചിരിക്കണം.
1983 ജൂലൈ ഒന്നിനും 1995 ജൂണ്‍ 30നുമിടയില്‍ ജനിച്ച ഒ.ബി.സി വിഭാഗക്കാര്‍ക്കും 1981 ജൂലൈ ഒന്നിനും 1995 ജൂണ്‍ 30നുമിടയില്‍ ജനിച്ച എസ്.സി വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം.
പൈലറ്റ് (പുരുഷന്‍/ സ്ത്രീ): 60 ശതമാനം മാര്‍ക്കോടെ 12ാം ക്ളാസും കമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സും.
ജനറല്‍ ഡ്യൂട്ടി (സ്ത്രീകള്‍)-മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളില്‍ പ്ളസ് ടു, 60 ശതമാനം മാര്‍ക്കോടെ ബിരുദം.
അപേക്ഷിക്കേണ്ടവിധം: www.joinindiancoastguard.gov.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ലോ ബ്രാഞ്ചിലേക്ക് ഡിസംബര്‍ 29 മുതല്‍ 31വരെയും മറ്റുള്ളവയില്‍ 25വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.