ഫാക്ടില്‍ 126 ട്രേഡ് ആന്‍ഡ് ടെക്നീഷ്യന്‍ അപ്രന്‍റിസ്

ഫാക്ടില്‍ (ഫെര്‍ട്ടിലൈസര്‍ ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്) ട്രേഡ് ആന്‍ഡ് ടെക്നീഷ്യന്‍ അപ്രന്‍റിസ് തസ്തികയില്‍ 126 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക: ടെക്നീഷ്യന്‍ (ഡിപ്ളോമ) അപ്രന്‍റിസ് മെക്കാനിക്കല്‍-9, കെമിക്കല്‍-12, കമ്പ്യൂട്ടര്‍-4, ഇന്‍സ്ട്രുമെന്‍േറഷന്‍-4, ഇലക്ട്രിക്കല്‍-6, സിവില്‍-5. യോഗ്യത: ഡിപ്ളോമ ഇന്‍ എന്‍ജിനീയറിങ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍, ഇന്‍സ്ട്രുമെന്‍േറഷന്‍, കെമിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍).
ടെക്നീഷ്യന്‍ (വൊക്കേഷനല്‍) അപ്രന്‍റിസ്: ഓഫിസ് സെക്രട്ടറി-5, അക്കൗണ്ടന്‍സി ആന്‍ഡ് ഓഡിറ്റിങ്-5, ഫിറ്റര്‍-25, മെഷിനിസ്റ്റ്-8, ഇലക്ട്രീഷ്യന്‍-15, മെക്കാനിക് മോട്ടോര്‍ വെഹിക്ള്‍-2. യോഗ്യത: വി.എച്ച്.എസ്.സിയോ അതിന് മുകളിലോ ഉള്ള കോഴ്സുകള്‍ പാസായിരിക്കണം.
ട്രേഡ് അപ്രന്‍റിസ്: മെക്കാനിക് ഡീസല്‍-2, കാര്‍പെന്‍റര്‍-1, ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്-10, വെല്‍ഡല്‍-6, കോപ-7. യോഗ്യത: ഐ.ടി.ഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫില്‍ട്ടല്‍, മെഷിനിസ്റ്റ്, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്, മെക്കാനിക് മോട്ടോര്‍ വെഹിക്ള്‍, കോപ, മെക്കാനിക് ഡീസല്‍, കാര്‍പെന്‍റര്‍.
പ്രായപരിധി: 01.01.2016ലേക്ക് 23 വയസ്സ്.
അപേക്ഷിക്കേണ്ട വിധം: എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം ഇന്‍റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. ഇന്‍റര്‍വ്യൂ തീയതി, വേദി, സമയം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഫാക്ടിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റായ www.fact.co.in ല്‍ ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.