ബി.ഇ.സി.ഐ.എല്ലില്‍  100 ഡാറ്റ എന്‍ട്രി ഓപറേറ്റര്‍

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.ഇ.സി.ഐ.എല്ലില്‍ (ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സല്‍ട്ടന്‍റ്സ് ഇന്ത്യ ലിമിറ്റഡ്) 100 ഡാറ്റ എന്‍ട്രി ഓപറേറ്റര്‍മാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡല്‍ഹി കൂടാതെ നോയിഡയിലും ബംഗളൂരുവിലും കോര്‍പറേറ്റ് ഓഫിസുകളുണ്ട്. 
തസ്തിക, ഒഴിവ്, യോഗ്യത എന്ന ക്രമത്തില്‍: ഡാറ്റ എന്‍ട്രി ഓപറേറ്റര്‍-80. ഏതെങ്കിലും വിഷയത്തില്‍ ബിരുദം. നിയമനാസൃതമുള്ള വയസ്സിളവ് ലഭിക്കും.
ഡാറ്റ എന്‍ട്രി ഓപറേറ്റര്‍-20. 10+2 ക്ളാസ്. നിയമനാസൃതം പ്രായപരിധിയില്‍ ഇളവ്.
ഇംഗ്ളീഷില്‍ ടൈപ്പിങ് സ്പീഡ് മിനിറ്റില്‍ 30 വാക്കുകള്‍.
അപേക്ഷാ ഫീസ് 300. എസ്.സി, എസ്.എസ്.ടി, പി.എച്ച് എന്നീ കാറ്റഗറിയിലുള്ളവര്‍ക്ക് ഫീസില്ല.
ഡല്‍ഹി സര്‍ക്കാറിന്‍െറ മിനിമം വേതന പരിധിയില്‍ വരുന്നതിനാല്‍ ശമ്പളത്തില്‍ വ്യതിയാനം ഉണ്ടായിരിക്കും. കരാര്‍ വ്യവസ്ഥയിലാണ് നിയമനമെങ്കിലും ഇ.പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
അപേക്ഷാ ഫോറം ബി.ഇ.സി.ഐ.എല്ലിന്‍െറ കോര്‍പറേറ്റ് ഓഫിസായ C-56,A/7, സെക്ടര്‍-62, നോയിഡ-201307 എന്ന വിലാസത്തില്‍നിന്ന് നേരിട്ടോ കമ്പനിയുടെ വെബ്സൈറ്റായ www.becil.comല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുകയോ ചെയ്യാം. അപേക്ഷക്കൊപ്പം ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ഡല്‍ഹിയില്‍ മാറാവുന്ന രീതിയില്‍ ബി.ഇ.സി.ഐ.എല്ലിന്‍െറ മാനേജറുടെ പേരിലെടുത്ത  300 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം എച്ച്.ആര്‍.ആര്‍ മാനേജര്‍ക്ക് അയക്കണം.
വിലാസം ബി.ഇ.സി.ഐ.എല്‍ കോര്‍പറേറ്റ് ഓഫിസ്, നോയിഡ (യു.പി)
അവസാന തീയതി 2016 ജനുവരി 18.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.