ഇ.എസ്.ഐ കോര്‍പറേഷനില്‍ 329 ഡോക്ടര്‍മാര്‍

എംപ്ളോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 329 ഒഴിവാണുള്ളത്. പ്രഫസര്‍ (80), അസോസിയേറ്റ് പ്രഫസര്‍ (83), അസിസ്റ്റന്‍റ് പ്രഫസര്‍ (166) എന്നിങ്ങനെയാണ് ഒഴിവുകള്‍.
 ഇ.എസ്.ഐ.സി ഡെന്‍റല്‍ കോളജ് രോഹിണി ഡല്‍ഹി, ഇ.എസ്.ഐ.സി പി.ജി.ഐ.എം.എസ്.ആര്‍ ആന്‍ഡ് മെഡിക്കല്‍ കോളജ് രാജാജി നഗര്‍ ബംഗളൂരു, ഇ.എസ്.ഐ.സി മെഡിക്കല്‍ കോളജ് ഗുര്‍ബര്‍ഗ, ഇ.എസ്.ഐ.സി പി.ജി.ഐ.എം.എസ്.ആര്‍ ആന്‍ഡ് മെഡിക്കല്‍ കോളജ് കെ.കെ നഗര്‍ ചെന്നൈ, ഇ.എസ്.ഐ.സി പി.ജി.ഐ.എം.എസ്.ആര്‍ അന്ധേരി മുംബൈ, ഇ.എസ്.ഐ.സി പി.ജി.ഐ.എം.എസ്.ആര്‍ ബസൈദര്‍പുര്‍, ഇ.എസ്.ഐ.സി പി.ജി.ഐ.എം.എസ്.ആര്‍ ആന്‍ഡ് മെഡിക്കല്‍ കോളജ് ജോക്ക, ഇ.എസ്.ഐ.സി പി.ജി.ഐ.എം.എസ്.ആര്‍ ആന്‍ഡ് മെഡിക്കല്‍ കോളജ് മണികാടാല എന്നിവിടങ്ങളിലാണ് അവസരം. 
ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, റെസിഡന്‍ഷ്യല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ്, ഒഫ്താല്‍മോളജി, ഇ.എന്‍.ടി, അനസ്തേഷ്യ, റേഡിയോളജി, ഗൈനക്കോളജി ആന്‍ഡ് ഒബ്സ്റ്റാട്രിക്സ്, പാത്തോളജി, ഹെമറ്റോളജി ആന്‍ഡ് ബ്ളഡ് ബാങ്ക്, മൈക്രോബയോളജി, ബയോകെമിസ്ട്രി, അനാട്ടമി, ഫിസിയോളജി, ഫോറന്‍സിക് മെഡിസിന്‍, കോമണ്‍ മെഡിസിന്‍, സൈക്യാട്രി, ഡെര്‍മറ്റോളജി, ഡെന്‍റിസ്ട്രി, ഫാര്‍മക്കോളജി, പബ്ളിക് ഹെല്‍ത്ത് ഡെന്‍റിസ്ട്രി, പെരിഡോണ്ടിക്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. 
യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദാനന്തര ബിരുദം. 
അപേക്ഷാ ഫീസ്: 300 രൂപ. എസ്.ബി.ഐ ചെലാന്‍ വഴി അടക്കാം. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല. 
അഭിമുഖത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 
www.esic.nic.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പ് അയക്കേണ്ടതില്ല. അവസാന തീയതി നവംബര്‍ 15.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.