കായികതാരങ്ങള്‍ക്ക് അവസരം സി.ആര്‍.പി.എഫില്‍ 570 ഒഴിവുകള്‍

 സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സില്‍ സ്പോര്‍ട്സ് ക്വോട്ടയില്‍ 570 പേര്‍ക്ക് അവസരം. ഹെഡ്കോണ്‍സ്റ്റബ്ള്‍ (82), കോണ്‍സ്റ്റബ്ള്‍ (488) തസ്തികയിലായിരിക്കും നിയമനം. അത്ലറ്റിക്സ് (പുരുഷന്‍ 36, സ്ത്രീകള്‍ 19), ആര്‍ച്ചറി (പുരുഷന്‍ 11, സ്ത്രീകള്‍ 12), ജൂഡോ (പുരുഷന്‍ 19, സ്ത്രീകള്‍ 10), ഷൂട്ടിങ് (പുരുഷന്‍ 17, സ്ത്രീ 10), സ്വിമ്മിങ് (പുരുഷന്‍ 40, സ്ത്രീകള്‍ 16), തൈക്വാന്‍ഡോ (പുരുഷന്‍ 16, സ്ത്രീകള്‍ 8), വാട്ടര്‍ സ്പോര്‍ട്സ് (റോയിങ്, കയാക്കിങ്, കാനോയിങ് -പുരുഷന്‍ 25, സ്ത്രീകള്‍ 12), വെയ്റ്റ്ലിഫ്റ്റിങ് (പുരുഷന്‍ 25, സ്ത്രീകള്‍ 32), റസ്ലിങ് (പുരുഷന്‍ 25, സ്ത്രീകള്‍ 12), ബോക്സിങ് (പുരുഷന്‍ 17, സ്ത്രീകള്‍ 14), ഫുട്ബാള്‍ (പുരുഷന്‍ 20, സ്ത്രീകള്‍ 19), ഹോക്കി (പുരുഷന്‍ 20, സ്ത്രീകള്‍ 19), കബഡി (പുരുഷന്‍ 15, സ്ത്രീകള്‍ 14), വോളിബാള്‍ (പുരുഷന്‍ 10, സ്ത്രീകള്‍ 14), ബോഡിബില്‍ഡിങ് (15), ജിംനാസ്റ്റിക് (18), കരാട്ടേ (10), ബാസ്കറ്റ്ബാള്‍(20), ഹാന്‍ഡ്ബാള്‍ (15) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
യോഗ്യത: ഹെഡ് കോണ്‍സ്റ്റബ്ള്‍ (ജി.ഡി)- അംഗീകൃത സര്‍വകലാശാലയില്‍നിന്ന് പന്ത്രണ്ടാം ക്ളാസ് വിജയം/ തത്തുല്യം, കോണ്‍സ്റ്റബ്ള്‍- മെട്രിക്കുലേഷന്‍/ തത്തുല്യം. 
പ്രായപരിധി: 18-23 (1992 ഡിസംബര്‍ 30നും 1997 ഡിസംബര്‍ 30നുമിടയില്‍ ജനിച്ചവരായിരിക്കണം). 
ഹെഡ്കോണ്‍സ്റ്റബ്ള്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഏതെങ്കിലും ദേശീയ മത്സരത്തില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത് വ്യക്തിഗത ഇനത്തിലോ ടീം ഇനത്തിലോ മെഡല്‍ നേടിയിരിക്കണം. ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ യൂനിവേഴ്സിറ്റി ജേതാവായവര്‍ക്കും അപേക്ഷിക്കാം. 
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ 50 രൂപ ‘ഡി.ഐ.ജി.പി, ജി.സി സി.ആര്‍.പി.എഫ്, ന്യൂഡല്‍ഹി’ എന്ന വിലാസത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി അപേക്ഷിക്കണം. 
അപേക്ഷിക്കേണ്ട വിധം: www.crpf.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് ഫോട്ടോ പതിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ‘ദ ഡി.ഐ.ജി ജി.സി-സി.ആര്‍.പി.എഫ്, ഝരോദാ കലന്‍, ന്യൂഡല്‍ഹി-110 072’ എന്ന വിലാസത്തില്‍ അയക്കണം. കവറിനു പുറത്ത് ‘APPLICATION FOR THE RECRUITMENT OF SPORTS PERSON IN CRPF AGAINST SPORTS QUOTA 2015’ എന്ന് രേഖപ്പെടുത്തണം. അവസാന തീയതി ഡിസംബര്‍ 30.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.