മിലിട്ടറി എന്‍ജിനീയറിങ് സര്‍വിസില്‍ 762 മേറ്റ് ട്രേഡ്സ്മാന്‍

മിലിട്ടറി എന്‍ജിനീയറിങ് സര്‍വിസില്‍ മേറ്റ് ട്രേഡ്സ്മാന്‍ തസ്തികയില്‍ 762 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 
പുണെ, കിര്‍ക്കി, ദിയോലലി, വെല്ലിങ്ടണ്‍, നാഗ്പുര്‍, പോര്‍ട്ട്ബ്ളയര്‍, ബംഗളൂരു, ഏഴിമല, വാസ്കോ എന്നിവിടങ്ങളിലാണ് ഒഴിവ്.  
വെഹിക്ള്‍ മെക്കാനിക്ക് (16), ഇലക്ട്രിക്കല്‍ (201), റഫ്രിജറേറ്റര്‍ ആന്‍ഡ് മെക്കാനിക്ക് (78), കാര്‍പെന്‍റര്‍ (68), ഫിറ്റര്‍ (21), മാസണ്‍ (46), പെയിന്‍റര്‍ (41), എഫ്.ജി.എം(158), പൈപ്പ് ഫിറ്റര്‍ (77), അഫോള്‍സ്റ്റര്‍ (5), വാല്‍വ്മാന്‍ (42) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
യോഗ്യത: മെട്രിക്കുലേഷനും അതത് ട്രേഡില്‍ ഐ.ടി.ഐയും 
പ്രായപരിധി: 18നും 27നുമിടയില്‍, എസ്.സി /എസ്.ടി അഞ്ചുവര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് മൂന്നുവര്‍ഷവും ഇളവ് ലഭിക്കും. 5200-20,200 സ്കെയിലില്‍ ശമ്പളം ലഭിക്കും. 
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍. 2016 ഏപ്രില്‍ 10നാണ് പരീക്ഷ. രണ്ടുമണിക്കൂര്‍ നീളുന്ന ഒബ്ജക്ടിവ് രീതിയിലുള്ള ചോദ്യങ്ങളായിരിക്കും. ജനറല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് റീസണിങ് (25), ന്യൂമറിക്കല്‍ ആപ്റ്റിറ്റ്യൂഡ് (25), ജനറല്‍ ഇംഗ്ളീഷ് ആന്‍ഡ് ജനറല്‍ അവയര്‍നെസ് (30), സ്പെഷലൈന്‍സ് ടോപിക് (50) എന്നിങ്ങനെയാണ് ചോദ്യങ്ങളുണ്ടാവുക.
അപേക്ഷിക്കേണ്ട വിധം: www.mes.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിതമാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് യോഗ്യത, ജാതി, പ്രായം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയത് സഹിതം അപേക്ഷിക്കണം. 27 രൂപയുടെ സ്റ്റാമ്പ് പതിച്ച 28*12 സെ.മീറ്റര്‍ വലുപ്പമുള്ള മേല്‍വിലാസമെഴുതിയ രണ്ട് എന്‍വലപ്പുകളും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം.  അവസാന തീയതി ഡിസംബര്‍ 26.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.