നാവികസേനയില്‍ സെയിലറാവാം

രാജ്യസേവനത്തോടൊപ്പം മികച്ച ജീവിത നിലവാരവും ഉറപ്പുതരുന്ന കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാവികസേനയില്‍ സെയിലറാവാന്‍ അവസരം. മാത്ത്സ്, ഫിസിക്സ് ഒരു വിഷയമായി പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും പഠനവിഷയമായിരിക്കണം. 1995 ആഗസ്റ്റ് ഒന്നിനും 1999 ജൂലൈ 31നുമിടയില്‍ ജനിച്ചവരായിരിക്കണം. 
എഴുത്തുപരീക്ഷ, ശാരീരികക്ഷമത പരിശോധന, മെഡിക്കല്‍ ടെസ്റ്റ് എന്നിവക്ക് ശേഷമായിരിക്കും തെരഞ്ഞെടുപ്പ്. ഒരു വര്‍ഷമാണ് പരിശീലനം. 2016 ആഗസ്റ്റിലാണ് പരിശീലനം ആരംഭിക്കുക. പരിശീലന സമയത്ത് 5700 രൂപയും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 5200-20200, 2000 രൂപ ഗ്രേഡ് പേ, 2000 രൂപ ഡി.എ എന്നിവയും ലഭിക്കും. 
ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലാണ് ചോദ്യപേപ്പറുകളുണ്ടാവുക. ഇംഗ്ളീഷ്, സയന്‍സ്, മാത്തമാറ്റിക്സ്, ജനറല്‍ നോളജ് വിഭാഗത്തില്‍നിന്നായി ഒരു മണിക്കൂര്‍ നീളുന്ന പരീക്ഷയായിരിക്കും. 
ഏഴു മിനിറ്റിനുള്ളില്‍ 1.6 കി.മീ ഓട്ടം ,20 സ്ക്വാട്ട് അപ്, 10 പുഷ്അപ് എന്നിവയാണ് ശാരീരിക പരിശോധനയിലുണ്ടാവുക. 157 സെ. മീറ്റര്‍ നീളമുണ്ടായിരിക്കണം. നെഞ്ചളവ് അഞ്ചു സെ.മീ. വികസിപ്പിക്കാന്‍ കഴിയണം. 
അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്സൈറ്റില്‍  ‘Apply online Sailors Entry’ എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ 22x10 വലുപ്പമുള്ള കവറില്‍ 10 രൂപയുടെ സ്റ്റാമ്പ് പതിച്ച് അയക്കണം. 
കേരളത്തില്‍നിന്നുള്ള അപേക്ഷകര്‍ Post Box No 11810, Delhi Cantt, New Delhi 110 010 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കവറിനു പുറത്ത്  ‘Online SSR Application 02/2016 batch & 10+2 percentage___’ എന്ന് രേഖപ്പെടുത്തണം. 
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി ഡിസംബര്‍ ആറ്. പകര്‍പ്പ് ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 13.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.