വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന് കീഴിലോ മുംബൈ നേവല്‍ കമാന്‍ഡിന് കീഴിലോ ഏതെങ്കിലും യൂനിറ്റിലായിരിക്കും നിയമനം. എസ്.ടി (24), എസ്.സി (49), ഒ.ബി.സി (88), ജനറല്‍ (164) എന്നിങ്ങനെയാണ് ഒഴിവുകള്‍.
10ാം ക്ളാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. 18നും 25നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചു വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് മൂന്നു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍. പത്താംക്ളാസ് നിലവാരത്തിലുള്ള ജനറല്‍ സയന്‍സ്, മാത്സ്, ജനറല്‍ നോളജ്, റീസണിങ് തുടങ്ങിയ 100 ചോദ്യങ്ങളായിരിക്കുമുണ്ടാവുക. മെഡിക്കല്‍ പരിശോധനയുമുണ്ടായിരിക്കും.
മുംബൈയില്‍ മാത്രമായിരിക്കും പരീക്ഷാകേന്ദ്രമുണ്ടായിരിക്കുക. പരീക്ഷാകേന്ദ്രം, സമയം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അറിയിക്കും.
അപേക്ഷിക്കേണ്ട വിധം: www.godiwadabhartee.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് സാധുവായ ഇ-മെയില്‍ ഐഡിയുണ്ടായിരിക്കണം. ഫോട്ടോ, ഒപ്പ് എന്നിവയുടെ സ്കാന്‍ കോപ്പി ആവശ്യമാണ്. പത്താം ക്ളാസ് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ഷീറ്റ്, സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ്, സംവരണ വിഭാഗത്തില്‍പെടുന്നവരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍ എന്‍.ഒ.സി എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അവസാന തീയതി ഡിസംബര്‍ രണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.