പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിന്‍ഡിക്കേറ്റ് ബാങ്കില്‍ 116 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍-ഇക്കണോമിസ്റ്റ് -1, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍-സ്റ്റാറ്റിസ്റ്റികേഷന്‍ -1, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍-കമ്പനി സെക്രട്ടറി -1, മാനേജര്‍-ലോ -20, മാനേജര്‍-സി.എ -51, മാനേജര്‍-സെക്യൂരിറ്റി -15, ടെക്നികല്‍ ഓഫിസര്‍-സിവില്‍ -22, ടെക്നിക്കല്‍ ഓഫിസര്‍-ഇലക്ട്രിക്കല്‍ -4, ജനറല്‍ മാനേജര്‍-ലോ -1 എന്നിങ്ങനെയാണ് ഒഴിവുകള്‍. ടെക്നികല്‍ ഓഫിസര്‍ തസ്തികയില്‍ രണ്ടുവര്‍ഷവും മറ്റ് തസ്തികകളില്‍ ഒരു വര്‍ഷവുമായിരിക്കും പ്രബേഷന്‍.
യോഗ്യത: അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍-ഇക്കണോമിസ്റ്റ്: ഇക്കണോമിക്സില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം.
മോണിറ്ററി/ ഫിനാന്‍ഷ്യല്‍/ ഇക്കണോമെട്രിക്സില്‍ സ്പെഷലൈസേഷന്‍ വേണം. അഞ്ച് വര്‍ഷത്തെ പരിചയം ആവശ്യമാണ്.
അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍: 60 ശതമാനം മാര്‍ക്കോടെ സ്റ്റാസ്റ്റിക്കേഷന്‍-അപൈ്ളയ്ഡ് സ്റ്റാറ്റിക്സ്, സ്റ്റാറ്റിക്സ്, ഇക്കണോമെട്രിക്സ് ബിരുദാനന്തര ബിരുദം. 3-5 വര്‍ഷം പരിചയം.
അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍: കമ്പനി സെക്രട്ടറി -കമ്പനി സെക്രട്ടറി(എ.സി.എസ്); നിയമ ബിരുദം, 3വര്‍ഷത്തെ പരിചയം.
മാനേജര്‍ ലോ: നിയമത്തില്‍ ബിരുദവും 2 വര്‍ഷത്തെ പരിചയവും.
മാനേജര്‍-സെക്യൂരിറ്റി ഓഫിസര്‍: ആര്‍മി, നാവിക സേന, എയര്‍ഫോഴ്സ്, പൊലീസ് ഫോഴ്സില്‍ എ.എസ്.പി, ഡി.എസ്.പി റാങ്കിലോ, പാരമിലിട്ടറി, ടെറിട്ടോറിയല്‍ ആര്‍മി അഞ്ച് വര്‍ഷം പ്രവര്‍ത്തിപരിചയം.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്: സി.എ, ബാങ്കിങ് മേഖലയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
അസിസ്റ്റന്‍റ് മാനേജര്‍: ടെക്നിക്കല്‍-സിവില്‍ എന്‍ജിനീയറിങ്ങില്‍ 50 ശതമാനം മാര്‍ക്കോടെ ബി.ടെക്/ ബി.ഇ. അസിസ്റ്റന്‍റ് മാനേജര്‍-ടെക്നികല്‍ ഇലക്ട്രികല്‍: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് 50 ശതമാനം മാര്‍ക്കോടെ ബി.ഇ, ബി.ടെക്.
തെരഞ്ഞെടുപ്പ്: ടെക്നിക്കല്‍ ഓഫിസര്‍ തസ്തികയില്‍ ഓണ്‍ലൈന്‍ ടെസ്റ്റ് ഉണ്ടായിരിക്കും. ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് ഗ്രൂപ് ഡിസ്കഷന്‍, അഭിമുഖം എന്നിവയുണ്ടായിരിക്കും. മറ്റ് തസ്തികകളില്‍ അപേക്ഷകരുടെ അടിസ്ഥാനത്തിലായിരിക്കും ടെസ്റ്റ്, അഭിമുഖം എന്നിവ സംബന്ധിച്ച് തീരുമാനിക്കുക.
റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, പ്രഫഷനല്‍ നോളജ്, ഇംഗ്ളീഷ് എന്നിങ്ങനെ 200 മാര്‍ക്കിനുള്ള ചോദ്യങ്ങളാണുണ്ടാവുക. രണ്ട് മണിക്കൂറാണ് സമയം. അഹ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.
അപേക്ഷാ ഫീസ്: ജനറല്‍/ ഒ.ബി.സി 600 രൂപ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ 50 രൂപ. ഓണ്‍ലൈന്‍ വഴിയാണ് ഫീസ് അടക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: www.syndicatebank.in വെബ്സൈറ്റിലെ ‘CAREER’ വിഭാഗത്തില്‍ ‘Recruitment of Specialist Officers’ വഴി അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 10. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.