മിലിട്ടറി എന്‍ജിനീയറിങ് സര്‍വിസില്‍ 480 ഒഴിവ്

മിലിട്ടറി എന്‍ജിനീയറിങ് സര്‍വിസില്‍ ഗ്രൂപ് സി വിഭാഗത്തില്‍ 480 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാറ്റ്-വെഹിക്ള്‍ മെക്കാനിക് (12), ഫിറ്റര്‍ ജനറല്‍ മെക്കാനിക് (148), മേസണ്‍ (23), ഇലക്ട്രീഷ്യന്‍ (156), റെഫ്രിജറേറ്റര്‍ മെക്കാനിക് ആന്‍ഡ് എയര്‍ കണ്ടീഷനിങ് (42), കാര്‍പെന്‍റര്‍ (37), പെയിന്‍റര്‍ (4), പൈപ്പ് ഫിറ്റര്‍ (58) എന്നിങ്ങനെയാണ് ഒഴിവുകള്‍. ജനറല്‍ (251), ഒ.ബി.സി (125), എസ്.സി (71), എസ്.ടി (33) എന്നിങ്ങനെയാണ് ഒഴിവുകള്‍ സംവരണം ചെയ്തിരിക്കുന്നത്. 2016 ഫെബ്രുവരി 14നാണ് എഴുത്തുപരീക്ഷ നടക്കുക. 5200-20200 നിരക്കില്‍ ശമ്പളം ലഭിക്കും. 
യോഗ്യത: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റും.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍. രണ്ടു മണിക്കൂര്‍ നീളുന്ന ഒരു പേപ്പറായിരിക്കും പരീക്ഷയില്‍ ഉണ്ടായിരിക്കുക. 
ഷില്ളോങ്, ദിന്‍ജാന്‍, ഭോജ്ഹാര്‍, തേസാപുര്‍, ജോര്‍ഹത് എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടുവര്‍ഷം പ്രബേഷനായിരിക്കും. 
അപേക്ഷിക്കേണ്ട വിധം: www.mes.gov.in വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷാഫോറത്തിലോ വെള്ളക്കടലാസില്‍ തയാറാക്കിയ നിശ്ചിത മാതൃകയിലോ അപേക്ഷിക്കാം. 
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അഡ്മിറ്റ് കാര്‍ഡ്, 50 രൂപയുടെ സ്റ്റാമ്പ് പതിച്ച 28x12 സെ.മീ. വലുപ്പമുള്ള എന്‍വലപ് സഹിതം അപേക്ഷിക്കണം. ഏത് കേന്ദ്രത്തിലാണ് പരീക്ഷയെഴുതാന്‍ ഉദ്ദേശിക്കുന്നത് ആ വിലാസത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. 
വിലാസം വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.