അലഹബാദ് ഹൈകോടതിയിലും ലഖ്നോ ബെഞ്ചിലുമായി ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, ക്ളാസ് 4 തസ്തികകളില്‍ 290 ഒഴിവുണ്ട്. ഡ്രൈവര്‍ (ഗ്രേഡ് 4, ക്ളാസ് സി) (38), ഇലക്ട്രീഷ്യന്‍ (ടെക്നികല്‍ ക്ളാസ് 4) (9), വിവിധ തസ്തികകള്‍ (ക്ളാസ് 4) (243) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: ഡ്രൈവര്‍- പത്താം ക്ളാസും മോട്ടോര്‍ വെഹ്ക്കിള്‍ ലൈസന്‍സും. ഇലക്ട്രീഷ്യന്‍- ഹൈസ്കൂള്‍ വിദ്യാഭ്യാസവും ഒരു വര്‍ഷത്തെ നാഷനല്‍ കൊമേഴ്സ്യല്‍ ട്രെയിനിങ് കൗണ്‍സില്‍/ തത്തുല്യം.
ക്ളാസ് 4-ഹൈസ്കൂള്‍ വിദ്യാഭ്യാസം.
ശമ്പളം: ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍- 5200-20200+ ഗ്രേഡ് പേ 1900.
ക്ളാസ് 4- 5200-20200+ ഗ്രേഡ് പേ 1800.
അപേക്ഷ ഫീസ്: ജനറല്‍/ ഒ.ബി.സി 500 രൂപ, എസ്.സി, എസ്.ടി 300 രൂപ. ഇന്‍റര്‍നെറ്റ് ബാങ്കിങ്/ ക്രഡിറ്റ്/ ഡെബിറ്റ് സംവിധാനം വഴിയോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേമെന്‍റ് ചെലാന്‍ വഴിയോ ഫീസ് അടക്കാം.
അപേക്ഷിക്കേണ്ട വിധം: www.allahabadhighcourt.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. നവംബര്‍ ആറുമുതല്‍ അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 26. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സൂക്ഷിക്കണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.