സെന്‍ട്രല്‍ കോള്‍ഫീല്‍ഡില്‍  878 ഒഴിവുകള്‍

പൊതുമേഖലാസ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡിന്‍െറ അനുബന്ധസ്ഥാപനമായ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡില്‍ (സി.സി.എല്‍) വിവിധ തസ്തികകളിലായി 1035 ഒഴിവുകളുണ്ട്. 
ജൂനിയര്‍ ഓവര്‍മാന്‍: 148 ജനറല്‍-50, ഒ.ബി.സി-12, എസ്.സി-12, എസ്.ടി-74 യോഗ്യത: ഓവര്‍മാന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് കോമ്പിറ്റന്‍സി, ഗ്യാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്
മൈനിങ് സിര്‍ദാര്‍: (349) ജനറല്‍-87, ഒ.ബി.സി-23, എസ്.സി-64, എസ്.ടി-175 യോഗ്യത: മൈനിങ് സിര്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് കോമ്പിറ്റന്‍സി, ഗ്യാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റ്, ഫസ്്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്
ഡെപ്യൂട്ടി സര്‍വേയര്‍: (40) ജനറല്‍-14, ഒ.ബി.സി-മൂന്ന്, എസ്.സി-മൂന്ന്, എസ്.ടി-20 10ാം ക്ളാസ്, മൈന്‍ സര്‍വേ സര്‍ട്ടിഫിക്കറ്റ് ഓഫ് കോമ്പിറ്റന്‍സി
അസിസ്റ്റന്‍റ് ഫോര്‍മാന്‍: (ഇലക്ട്രിക്കല്‍-143) ജനറല്‍-27, ഒ.ബി.സി-13, എസ്.സി-26, എസ്.ടി-77 യോഗ്യത: 10ാം ക്ളാസ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ മൂന്ന് വര്‍ഷ ഡിപ്ളോമ, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ഷിപ് സര്‍ട്ടിഫിക്കറ്റ്
ഇലക്ട്രീഷ്യന്‍ (നോണ്‍ എക്സിക്യൂട്ടിവ്)/ടെക്നീഷ്യന്‍: (198) ജനറല്‍-25, ഒ.ബി.സി-35, എസ്.സി-43, എസ്.ടി-95. യോഗ്യത: 10ാം ക്ളാസ്, ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ, അപ്രന്‍റിസ് ട്രെയ്നിങ്. 
പ്രായപരിധി: 18-30. എസ്.സി-എസ്.ടിക്കാര്‍ക്ക് അഞ്ച്, ഒ.ബി.സിക്കാര്‍ക്ക് മൂന്ന്, എന്നിങ്ങനെ പ്രായപരിധിയില്‍ ഇളവുണ്ട്. 
അപേക്ഷാഫീസ്: ജനറല്‍, ഒബി.സി വിഭാഗങ്ങള്‍ക്ക് 100 രൂപ. മറ്റു വിഭാഗക്കാര്‍ ഫീസടക്കേണ്ട. ഓണ്‍ലൈനായോ ചലാനുപയോഗിച്ചോ വേണം പണമടക്കാന്‍. 
അപേക്ഷിക്കേണ്ട വിധം: സി.സി.എല്ലിന്‍െറ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാനാവൂ. അവസാനതീയതി ഏപ്രില്‍ 30. അപേക്ഷയുടെ പ്രിന്‍െറടുത്ത് തപാലിലും അയക്കണം. അയക്കേണ്ട വിലാസം: ദ ജനറല്‍ മാനേജര്‍, (മാന്‍പവര്‍/ റിക്രൂട്ട്മെന്‍റ്), റിക്രൂട്ട്മെന്‍റ് ഡിപ്പാര്‍ട്മെന്‍റ്, സെക്കന്‍ഡ് ഫ്ളോര്‍, ദാമോദര്‍ ബില്‍ഡിങ്, സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ്, ദാര്‍ഭംഗ ഹൗസ്, റാഞ്ചി-834029. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മേയ് 16. കൂടുതല്‍ വിവരങ്ങള്‍ക്ക്:  www.ccl.gov.in

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.