സതേണ്‍ റെയില്‍വേയില്‍ 144 അപ്രന്‍റീസ്

തമിഴ്നാട്ടിലെ പോത്തന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സതേണ്‍ റെയില്‍വേയില്‍ അപ്രന്‍റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 144 ഒഴിവുകളാണുള്ളത്. സിഗനല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വര്‍ക്ക്ഷോപ്, പോത്തന്നൂര്‍ ഡീസല്‍ ലോകോ ഷെഡ്, ഇലക്ട്രിക് ലോകോ ഷെഡ് ഈറോഡ്, ക്യാരേജ് ആന്‍ഡ് വാഗണ്‍ ഡിപ്പോ ഈറോഡ്,   ക്യാരേജ് ആന്‍ഡ് വാഗണ്‍ ഡിപ്പോ പാലക്കാട്, ക്യാരേജ് ആന്‍ഡ് വാഗണ്‍ ഡിപ്പോ തിരുവനന്തപുരം, ഡീസല്‍ ലോകോ ഷെഡ്  എറണാകുളം എക്സ് ഐ.ടി.ഐഎന്നിവിടങ്ങളിലാണ് ഒഴിവുകള്‍. 
ഒഴിവുകള്‍:
ഫിറ്റര്‍(61), ടേണര്‍ (ആറ്) , മെഷീനിസ്്റ്റ് (ആറ്), വെല്‍ഡര്‍ (16), ഇലക്ട്രീഷ്യന്‍(28), മെക്കാനിക് ഡീസല്‍ (24), ഇലക്ട്രോണിക് മെക്കാനിക് (മൂന്ന്), കാര്‍പെന്‍റര്‍(ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
യോഗ്യത: ഫിറ്റര്‍, മെഷീനിസ്്റ്റ്, ടര്‍ണര്‍-പത്താംക്ളാസ്, അനുബന്ധ ട്രേഡില്‍ എന്‍.സി.വിടിയുടെ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്
കാര്‍പെന്‍റര്‍, വെല്‍ഡര്‍-എട്ടാംക്ളാസ് ജയം, അനുബന്ധ ട്രേഡില്‍ എന്‍.സി.വിടിയുടെ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്
ഇലക്ട്രീഷ്യന്‍ , ഇലക്ട്രോണിക് മെക്കാനിക്- പത്താംക്ളാസ്, അനുബന്ധ ട്രേഡില്‍ എന്‍.സി.വിടിയുടെ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, സയന്‍സ് പഠിച്ചിരിക്കണം.
മെക്കാനിക്് ഡീസല്‍ മെയ്ന്‍റനന്‍സ്-പത്താംക്ളാസ്, അനുബന്ധ ട്രേഡില്‍ എന്‍.സി.വിടിയുടെ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.
കേരളത്തിലെയും തമിഴ്നാട്ടിലെയും എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്്റ്റര്‍ ചെയ്തവര്‍ക്കാണ് അര്‍ഹത. ബിരുദം, ഡിപ്ളോമ തുടങ്ങിയ ഉന്നതയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. 
പ്രായപരിധി: 15-24. എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ചും, ഒ.ബി.സിക്കാര്‍ക്ക് മൂന്നും , വികലാംഗര്‍ക്ക് പത്തും വര്‍ഷത്തെ ഇളവുണ്ട്. 
അപേക്ഷാഫീസ്: 100 രൂപ. എസ്.സി, എസ്.ടി, വനിതകള്‍, വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല. കോയമ്പത്തൂരിലെ സതേണ്‍ റെയില്‍വേയുടെ വര്‍ക്ക്ഷോപ് പേഴ്സനല്‍ ഓഫിസറുടെ പേരില്‍ പോസ്്റ്റല്‍ ഓര്‍ഡറായി വേണം അയക്കാന്‍
അപേക്ഷിക്കേണ്ട വിധം: സതേണ്‍ റെയില്‍വേയുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍നിന്നെടുക്കുന്ന അപേക്ഷ പൂരിപ്പിച്ച് തപാലിലയക്കണം. അപേക്ഷിക്കേണ്ട വിലാസം: ദി വര്‍ക്ക്ഷോപ് പേഴ്സനല്‍ ഓഫിസര്‍, ഓഫിസ് ഓഫ് ദി ചീഫ് വര്‍ക്ക്ഷോപ് മാനേജര്‍, സിഗനല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വര്‍ക്ഷോപ്, സതേണ്‍ റെയില്‍വേ, പോത്തന്നൂര്‍, കോയമ്പത്തൂര്‍, തമിഴ്നാട്-641023. അപേക്ഷയുടെ പുറത്ത് അപ്ളിക്കേഷന്‍ ഫോര്‍ അപ്രന്‍റീസ്ഷിപ് ട്രെയ്നി 2016-17ഫോര്‍ എക്സ് ഐ.ടി.ഐ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 22. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sr.indianrailways.gov.in
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.