എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ 220 ജൂനിയര്‍ എക്സിക്യൂട്ടിവ്

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ വിവിധ വിഭാഗങ്ങളിലായി 220 ജൂനിയര്‍ എക്സിക്യൂട്ടിവുകളുടെ ഒഴിവുണ്ട്. 
എന്‍ജിനീയറിങ് സിവില്‍, എന്‍ജിനീയറിങ് ഇലക്ട്രിക്കല്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എയര്‍പോര്‍ട്ട് ഓപറേഷന്‍ എന്നീ വകുപ്പുകളിലാണ് നിയമനം. തസ്തികകളും യോഗ്യതയും: 
എന്‍ജിനീയറിങ് സിവില്‍: (50) ജനറല്‍-21, ഒ.ബി.സി-13, എസ്.സി-13, എസ്.ടി-മൂന്ന് ബി.ടെക് അല്ളെങ്കില്‍ ബി.ഇ ഇന്‍ സിവില്‍
എന്‍ജിനീയറിങ് ഇലക്ട്രിക്കല്‍: (50) ജനറല്‍-13, ഒ.ബി.സി-21, എസ്.സി-13, എസ്.ടി-മൂന്ന് ബി.ടെക് അല്ളെങ്കില്‍ ബി.ഇ ഇന്‍ ഇലക്ട്രിക്കല്‍
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി: (20) ജനറല്‍-11, ഒ.ബി.സി-അഞ്ച്, എസ്.സി-മൂന്ന്, എസ്.ടി-ഒന്ന് കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ ഐ.ടിയില്‍ ബി.ടെക്/ ബി.ഇ അല്ളെങ്കില്‍ എം.സി.എ
എയര്‍പോര്‍ട്ട് ഓപറേഷന്‍സ്: (100) ജനറല്‍-51, ഒ.ബി.സി-27, എസ്.സി-15, എസ്.ടി-ഏഴ് സയന്‍സ് വിഷയങ്ങളില്‍ ബിരുദത്തോടൊപ്പം രണ്ടു വര്‍ഷത്തെ എം.ബി.എ അല്ളെങ്കില്‍ എന്‍ജിനീയറിങ് ബിരുദം, എല്‍.എം.വി ലൈസന്‍സ് ഉണ്ടായിരിക്കണം. 
എല്ലാ യോഗ്യത കോഴ്സുകള്‍ക്കും ചുരുങ്ങിയത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. പ്രവൃത്തിപരിചയം ആവശ്യമില്ല.
പ്രായപരിധി: 27 വയസ്സ്. എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ചും, ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവുണ്ട്. 
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 
അപേക്ഷാഫീസ്: 100 രൂപ. ജനറല്‍, ഒ.ബി.സി വിഭാഗങ്ങളിലെ പുരുഷന്മാര്‍മാത്രം ഫീസടച്ചാല്‍ മതി. ചലാനുപയോഗിച്ച് എസ്.ബി.ഐ ശാഖകളിലൂടെയാണ് പണമടക്കേണ്ടത്. 
അപേക്ഷിക്കേണ്ട വിധം: എയര്‍പോര്‍ട്ട് അതോറിറ്റി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അവസാനതീയതി മേയ് 17. വിവരങ്ങള്‍ക്ക്:www.aai.aero

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.