സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സില്‍ ഹെഡ്കോണ്‍സ്റ്റബ്ള്‍ തസ്തികയില്‍ 686 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ജനറല്‍ (389), ഒ.ബി.സി (162), എസ്.സി (90), എസ്.ടി (45), എസ്.ടി-ബാക്ലോഗ് (86) എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി: 2016 മേയ് അഞ്ച് അടിസ്ഥാനത്തില്‍ 18നും 25നുമിടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
യോഗ്യത: പ്ളസ് ടു അല്ളെങ്കില്‍ തത്തുല്യം. ഇംഗ്ളീഷില്‍ മിനിറ്റില്‍ 35 വാക്കുകളും ഹിന്ദിയില്‍ 30 വാക്കുകളും ടൈപിങ് സ്പീഡ്.
ശാരീരിക യോഗ്യത: പുരുഷന്മാര്‍ക്ക് 165 സെ.മീറ്ററും സ്ത്രീകള്‍ക്ക് 155 സെന്‍റിമീറ്ററും ഉയരം.
പട്ടിക വിഭാഗത്തില്‍പെട്ട പുരുഷന്മാര്‍ക്ക് 162.5 സെ.മീ, സ്ത്രീകള്‍ക്ക് 150 സെ.മീ. ഉയരം.
നെഞ്ചളവ്: വികസിപ്പിക്കാതെ 77 സെ.മീ, വികസിപ്പിച്ച് 82 സെ.മീ, പട്ടിക വിഭാഗത്തിന് 76-81 സെ.മീ.
അപേക്ഷാഫീസ്: 100 രൂപയാണ് ഫീസ്. എസ്.ബി.ഐ ചലാന്‍, നെറ്റ് ബാങ്കിങ്, പോസ്റ്റ് ഓഫിസ് ഇ-ചലാന്‍ എന്നിവ വഴി ഫീസടക്കാം. സ്ത്രീകള്‍, എസ്.സി/ എസ്.ടി വിഭാഗത്തിന് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.crpfindia.com എന്ന വെബ്സൈറ്റ് വഴി ഏപ്രില്‍ ആറു മുതല്‍ മേയ് അഞ്ചു വരെ അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്ക്
വെബ്സൈറ്റ് സന്ദര്‍ശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.