കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ന്യൂഡല്‍ഹിയിലെ സശസ്ത്ര സീമാബലില്‍ 375 പൊലീസ് കോണ്‍സ്റ്റബ്ള്‍ (ജി.ഡി) ഒഴിവുണ്ട്. സ്പോര്‍ട്സ് ക്വോട്ടയിലാണ് നിയമനം. താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനമെങ്കിലും സ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്.
കായിക യോഗ്യത:
ഫുട്ബാള്‍, അത്ലറ്റിക്സ്, വോളിബാള്‍, ബാസ്കറ്റ്ബാള്‍, ഹാന്‍ഡ്ബാള്‍, കബഡി, അക്വാട്ടിക്സ്, ക്രോസ്-കണ്‍ട്രി, റസ്ലിങ്, ബോക്സിങ്, വെയ്റ്റ് ലിഫ്റ്റിങ്, ജിംനാസ്റ്റിക്സ്, ജൂഡോ, ഹോക്കി, ഫെന്‍സിങ്, വാട്ടര്‍ സ്പോര്‍ട്സ്, വുഷു, തൈക്വാന്‍ഡോ, ആര്‍ച്ചറി, സെപക്ത്രോ, ഷൂട്ടിങ് എന്നീ കായിക ഇനങ്ങളില്‍ കഴിവു തെളിയിച്ചവര്‍ക്കാണ് നിയമനം. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധാനം ചെയ്തിരിക്കണം. അല്ളെങ്കില്‍ അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ ഏതെങ്കിലും സര്‍വകലാശാലയെ പ്രതിനിധാനംചെയ്തിരിക്കണം. അല്ളെങ്കില്‍ ദേശീയ സ്പോര്‍ട്സ്, ഗെയിംസ് മേളകളില്‍ സംസ്ഥാന ടീമിനെ പ്രതിനിധാനംചെയ്ത് മത്സരിക്കണം. അല്ളെങ്കില്‍ നാഷനല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ഡ്രൈവില്‍ കായികക്ഷമതക്കുള്ള ദേശീയ അവാര്‍ഡ് നേടിയിരിക്കണം. മറ്റു ശാരീരിക യോഗ്യതകള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വിദ്യാഭ്യാസ യോഗ്യത: പത്താംക്ളാസ് അല്ളെങ്കില്‍ തത്തുല്യം
പ്രായപരിധി: 18-23. എസ്.സി, എസ്.ടിക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവുണ്ട്.
അപേക്ഷാഫീസ്: ജനറല്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 50 രൂപ. എസ്.സി, എസ്.ടി, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷാഫീസ് എസ്.എസ്.ബിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ അക്കൗണ്ട്സ് ഓഫിസറുടെ പേരില്‍ ഡി.ഡി/ ചെക് ആയി അയക്കണം.
അപേക്ഷിക്കേണ്ട വിധം: തപാലിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുള്‍പ്പെടെ അയക്കണം. കവറിനു പുറത്ത് ആപ്ളിക്കേഷന്‍ ഫോര്‍ ദപാസ്റ്റ് ഓഫ് കോണ്‍സ്റ്റബ്ള്‍ (ജി.ഡി) അണ്ടര്‍ സ്പോര്‍ട്സ് ക്വോട്ട 2015-16 എന്നെഴുതണം. വിലാസം: അസിസ്റ്റന്‍റ് ഡയറക്ടര്‍ (സ്പോര്‍ട്സ്), ഫോഴ്സ് ഹെഡ്ക്വാര്‍ട്ടേഴ്സ്, എസ്.എസ്.ബി, ഈസ്റ്റ് ബ്ളോക്-അഞ്ച്, ആര്‍.കെ പുരം, ന്യൂഡല്‍ഹി-110 006. അവസാന തീയതി മേയ് രണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ssbrectt.gov.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.